
ജലം
സംരക്ഷിക്കൂ ലോകസുരക്ഷ
ഉറപ്പാക്കൂ
ഒരു
കുട്ടി ജനിച്ചു വീഴുമ്പോള്‍
മുതല്‍ ജലത്തെ
അറിഞ്ഞു തുടങ്ങുന്നു.
ദാഹിക്കുമ്പോള്‍
വെള്ളം കുടിക്കണമെന്ന
അറിവ് ഓര്‍മ്മ വച്ച നാള്‍
മുതല്‍ തുടങ്ങുന്നു.കോരിച്ചൊരിയുന്ന
മഴയും മഴ കാത്തിരിക്കുന്ന
വേനലും മനസ്സിലെ കാലത്തിന്റ
അടയാളങ്ങളാണ്.
ആദ്യമായി
കടല്‍ കാണുന്ന കുട്ടിയുടെ
മനസ്സില്‍ ജലം ഒരദ്ഭുതമാണ്
വളരുന്തോറും ജലത്തെക്കുറിച്ചുള്ള
അറിവുകളും വര്‍ദ്ധിക്കുന്നു.
പ്രാണവായു
കഴിഞ്ഞാല്‍ ജീവന്റെ നിലനില്പിന്
ഏറ്റവും അത്യന്താപേക്ഷിതമായ
ഒന്നാണ് ജലം.ഏറ്റവും
സൂക്ഷിച്ചു മാത്രം ഉപയോഗിക്കേണ്ട
ഒന്ന്. എന്നാല്‍
ഇന്ന് ജലം ഏറ്റവും അശാസ്ത്രീയമായാണ്
കൈകാര്യം ചെയ്യപ്പെടുന്നത്.
മാലിന്യങ്ങളും
പ്ലാസ്റ്റിക്കും ഫാക്ടറികളിലെ
വിഷവിസര്‍ജ്യങ്ങളും തള്ളാനുള്ള
ഇടങ്ങളായി പുഴകളും മറ്റു
ജലസ്രോതസ്സുകളും മാറിയിരിക്കുന്നു.
തണ്ണീര്‍ത്തടങ്ങള്‍
മണ്ണിട്ട് നികത്തപ്പെടുന്നു.വേനല്‍
തുടങ്ങുമ്പോഴേക്കും കിണറുകളും
കുളങ്ങളും ഉറവയില്ലാതെ
വരണ്ടുണങ്ങുന്നു.
ഇങ്ങനെ
പോയാല്‍ വരും നാളെകള്‍ നാമെങ്ങനെ
ജീവിക്കും .......?
ചിന്തിക്കൂ........
ഐക്യരാഷ്ട്രസംഘടന
എല്ലാ വര്‍ഷവും മാര്‍ച്ച്
22 ജലദിനമായി
ആചരിച്ചു വരുന്നു.1993മാര്ച്ച്
22മുതലാണ്
ജലദിനാചരണം തുടങ്ങിയത്.
ഈ
വര്‍ഷം ജലവും ഊര്‍ജ്ജവും
എന്നവിഷയത്തിലൂന്നിയാണ്
ദിനാചരണം.
ജലവൈദ്യുതനിലയങ്ങള്‍
കൂടാതെ താപവൈദ്യുതനിലയങ്ങളും
അണുവൈദ്യുതനിലയങ്ങളും
പ്രവര്‍ത്തിക്കുവാന്‍ ജലം
കൂടിയേ തീരൂ.
ജലം
സംരക്ഷിക്കുക എന്നാല്‍
ഊര്‍ജ്ജം സംരക്ഷിക്കുക എന്നു
തന്നെയാണ്.
ആവശ്യത്തിനു
ശുദ്ധജലം ലഭിക്കാത്ത78കോടി
ജനങ്ങളും വൈദ്യുതി ലഭ്യമല്ലാത്ത130കോടി
ജനങ്ങളും ഇപ്പോഴും ഭൂമിയിലുണ്ട്.......
നമ്മുടെ
സാമൂഹ്യബോധം വളരെയേറെ
വികസിക്കേണ്ടിയിരിക്കുന്നു.....
ജലസമൃദ്ധവും
ഊര്‍ജ്ജസമ്പന്നവുമായ ഒരു
ഭാവിക്കായി നമുക്ക് കൈകോര്‍ത്തു
മുന്നേറാം............

ജലം അമൂല്യമാണ് എന്ന ചിന്ത എല്ലാവരെയും നയിക്കട്ടെ................
ReplyDeletenice job
ReplyDelete