പരിസ്ഥിതി ദിനത്തില്‍ എല്ലാ കുട്ടികളും പച്ചില ബാഡ്ജും പച്ചിലത്തൊപ്പിയുമണിഞ്ഞാണ് സ്കൂളിലെത്തിയത്. സ്കൂള്‍ ഓഡിറ്റോറിയവും ചുറ്റുപാടും കുരുത്തോലത്തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു.അസംബ്ളിയില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ,വല്‍സമ്മ പരിസ്ഥിതി സന്ദേശം നല്‍കി.
കുട്ടികള്‍
പരിസ്ഥിതി കുറിപ്പുകള്‍
,സന്ദേശങ്ങള്‍
,മുദ്രാവാക്യങ്ങള്‍
എന്നിവ അവതരിപ്പിച്ചു.
അതിനു
ശേഷം പരിസ്ഥിതി ദിന റാലി
നടത്തി. തിരികെ
സ്കൂളിലെത്തി കുട്ടികളും
അധ്യാപകരും ചേര്‍ന്ന് പരിസ്ഥിതി
ദീപം തെളിയിച്ചു.
പ്രതിജ്ഞയെടുത്തു.പരിസ്ഥിതി
ഗാനങ്ങള്‍ ആലപിച്ചു.
സ്കൂള്‍
പരിസരത്ത് വൃക്ഷത്തൈകള്‍
നട്ടു തുടര്‍ന്നു വരുന്ന
ദിവസങ്ങളില്‍ കൂടുതല്‍
പരിസ്ഥിതി സംക്ഷണ പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടണമെന്ന് പ്രതിജ്ഞയെടുത്ത്
യോഗം പിരിഞ്ഞു.







No comments:
Post a Comment