Wednesday, 6 August 2014

ഹിരോഷിമ ദിനാചരണം

              ഹിരോഷിമ ദിനത്തില്‍ പ്രത്യേക അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. L.വല്‍സമ്മ ഹിരോഷിമ ദിന സന്ദേശം നല്‍കി.അസംബ്ലിയിലെ പ്രധാന പ്രത്യേകത മതഗ്രന്ഥങ്ങളുടെ പാരായണം ആയിരുന്നു. രാമായണം,ഖുറാന്‍ ,ബൈബിള്‍ എന്നിവയിലെ സമാധാന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗങ്ങള്‍ കുട്ടികള്‍ വായിച്ച് അര്‍ത്ഥം വിശദീകരിച്ചു. ഹിരോഷിമ ദിനാചരണത്തിന്റെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് 5ാം ക്ലാസ്സിലെ കാര്‍ത്തിക് ലഘു പ്രസംഗം അവതരിപ്പിച്ചു. സഡാക്കോയുടെ കഥ,വെന്തെരിഞ്ഞ ബാലിക-കവിത എന്നിവ അവതരിപ്പിച്ചു. 3ാം ക്ലാസ്സിലെ ഗൗരി സമാധാന സന്ദേശം - നല്‍കി. യുദ്ധവിരുദ്ധ പ്ളക്കാര്‍ഡുകളും ,ഗാസയിലെ യുദ്ധത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചു .അതിനു ശേഷം സമാധാന സന്ദേശ റാലി നടത്തി.



ഹിരോഷിമ ദിന ചിന്തകള്‍-കാര്‍ത്തിക് -5

സഡാക്കോയുടെ കഥ-ഫാത്തിമി-7

പ്ലക്കാര്‍ഡ് പ്രദര്‍ശനം 

വെന്തെരിഞ്ഞ ബാലിക-കവിത-ദേവപ്രിയ -5

രാമായണം വായന -ശ്രീരശ്മി-6

ഖുറാന്‍ പാരായണം-ഫാത്തിമി 7 

ബൈബിള്‍ വായന -ജോളി-6
                                                  സമാധാന സന്ദേശം -ഗൗരി -3
                                                          പോസ്ററര്‍ പ്രദര്‍ശനം





സമാധാന സന്ദേശ റാലി

No comments:

Post a Comment