Friday, 28 February 2014

ദേശീയശാസ്ത്ര ദിനം-ഫെബ്രുവരി-28


                                                  സി.വി .രാമന്‍

ഇരുപതാം നൂററാണ്ടിലെ ലോകപ്രശസ്തനായ ഭാരതീയ ശാസ്ത്രജ്ഞനാണ് c.v.രാമന്‍ അഥവാ ചന്ദ്രശേഖര വെങ്കിട്ടരാമന്‍.1930-ല്‍ രാമന്‍ പ്രഭാവം എന്ന കണ്ടെത്തലിന് ഭൗതികശാസ്ത്രത്തില്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനായി.ഫിസിക്സില്‍ ആദ്യമായി നോബല്‍ സമ്മാനം നേടുന്ന ഏഷ്യക്കാരനുമാണ് അദ്ദേഹം.

ദേശീയശാസ്ത്രദിനത്തില്‍ നടത്തിയ ശാസ്ത്ര പ്രദര്‍ശനത്തില്‍ നിന്ന്






Wednesday, 26 February 2014

Saturday, 22 February 2014

ലോക സ്കൗട്ട് ദിനം-ഫെബ്രുവരി-22

സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് റോബർട്ട് സ്റ്റീഫൻസൺ സ്‍മിത് ബേഡൻ പവ്വൽ (1857 ഫെബ്രുവരി 22 - 1941 ജനുവരി 8 ). റോയൽ ബ്രിട്ടീഷ് സേനയിൽ ലഫ്‍റ്റനന്റ്-ജനറൽ പദവി വഹിച്ചിരുന്ന അദ്ദേഹം ഒ.എം., ജി.സി.എം.ജി., ജി.സി.വി.ഓ., കെ.സി.ബി. തുടങ്ങിയ ബ്രിട്ടീഷ് ബഹുമതികളാൽ ആദരിക്കപ്പെട്ടിട്ടുണ്ട്. സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ ലോക ചീഫ് സ്‍കൗട്ട് ആയ അദ്ദേഹം ബി-പി, ബേഡൻ പവ്വൽ പ്രഭു എന്നീ പേരുകളിലും അറിയപ്പെടുന്നു

Friday, 21 February 2014

ലോകമാതൃഭാഷാദിനം-ഫെബ്രുവരി-21

ലോകമാതൃഭാഷാദിനത്തില്‍ നടത്തിയ കവിതാരചനാ മത്സരത്തില്‍ നിന്നും
                                           

മലയാളക്കരയുണരുന്നു
അമ്മതരുന്നൊരു പാലോടൊപ്പം
മധുരിതഗാനം മലയാളം
അമ്മയുറക്കും താരാട്ടിന്‍
ലളിതം വാക്യം മലയാളം
മാതൃത്വത്തിന്‍ കോമളനൃത്തം
ഒന്നായ് ആടിരസിച്ചീടാം
മലയാളത്തിന്‍ പുലരിവെളിച്ചം
എങ്ങും തിങ്ങി ഉണരട്ടെ


അ ആഇ ഈ സ്വരങ്ങള്‍ ചേര്‍ത്ത്
മലയാളത്തെ സൃഷ്ടിക്കാം
മലയാളക്കരയുണരുന്നു
എങ്ങും ശാന്തി പരക്കുന്നു


മലയാളത്തിന്‍കൂന്തല്‍ തലോടി
വൃക്ഷങ്ങള്‍ പലവര്‍ണ്ണങ്ങള്‍
വാര്‍മഴവില്ലിന്‍ ഏഴുനിറങ്ങള്‍
ചാലിക്കുകയായ് മലയാളം

എത്രമനോഹരമെത്രമനോഹര-
മാണീഭൂവില്‍ മലയാളം
ഇന്നെന്‍ നാവിന്‍ തുമ്പില്‍
ഉണരും രാഗം ഈറന്‍മലയാളം
                                         ആര്യ.ജി
                                         std-6A 


ലോകമാതൃഭാഷാദിനത്തില്‍ 
കവിതാരചനാമത്സരം
പ്രസംഗം
കുട്ടികളുടെ ലഘുനാടകം എന്നിവ അവതരിപ്പിച്ചു  

Wednesday, 19 February 2014

സഹ്യന്റെ മടിത്തട്ടിലൂടെ

വനവിജ്ഞാനം തേടി ഹരിതസേന
  ഫെബ്രുവരി12,13 തീയതികളില്‍ തെന്മല ചെന്തുരുണി വന്യജീവി സങ്കേതത്തില്‍ വച്ചു നടന്ന പഠന ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളും അധ്യാപകരും         
                   ഷൂട്ടിംഗ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകരും വി
ദ്യാര്‍ത്ഥികളും


വനപരിരക്ഷണ പ്രവര്‍ത്തികളുമായിട്ടുള്ള പരിചയപ്പെടല്‍

 




             
                     ഔഷധസസ്യങ്ങളെ പരിചയപ്പെടല്‍
          


മത്സ്യ ഫെഡിന്റെ അക്വേറിയത്തില്‍
                             മാന്‍ പാര്‍ക്ക്

                                           ഡാമിന്റെ മുകളില്‍

Tuesday, 11 February 2014

പല്‍ച്ചക്രങ്ങളുടെ പ്രവര്‍ത്തനം

ഒരു വാച്ചില്‍ പല്‍ച്ചക്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നിരീക്ഷിക്കാം

വഴികാട്ടിയായ ഹംസം

ഈ അരയന്നത്തെ ഒപ്പം കൂട്ടിയാല്‍ നിങ്ങള്‍ക്ക് വഴി തെറ്റാതെ സഞ്ചരിക്കാം
ഈ അരയന്നം വെള്ളത്തിലിറങ്ങിയാല്‍ എപ്പോഴും തെക്കു വടക്കു ദിശയിലേ നില്‍ക്കൂ
ഇതിനെ നിര്‍മ്മിച്ചാലോ?
നിര്‍മ്മിക്കുന്ന വിധം
Step-1
ഒരു തെര്‍മോകോള്‍ കഷണത്തില്‍ നിന്നും ഒരു അരയന്നത്തിന്‍റെ രൂപം വെട്ടിയെടുക്കുക 





 Step-2
അരയന്നത്തിന്‍റെ അടിവശത്ത്ഒരു ബാര്‍കാന്തം ഒട്ടിക്കുക
Step-3
ഒരു പരന്ന പാത്രത്തില്‍ വെള്ളം എടുത്ത് അരയന്നത്തെ വെള്ളത്തില്‍ ഇടുക
അരയന്നം എപ്പോഴും തെക്കു വടക്കുദിശയില്‍ നില്‍ക്കും
ആശയം
ഭൂമി ഒരു കാന്തമാണ് .ഭൗമകാന്തത്തിന്‍റെ ഉത്തരധ്രുവം ഭൂമിയുടെ  ദക്ഷിണധ്രുവത്തിനു നേര്‍ക്കും
ഭൗമകാന്തത്തിന്‍റെ ദക്ഷിണധ്രുവം ഭൂമിയുടെ ഉത്തരധ്രുവത്തിനു നേര്‍ക്കും ആണ് സ്ഥിതി ചെയ്യുന്നത്.
കാന്തങ്ങളുടെ സജാതീയധ്രുവങ്ങള്‍ വികര്‍ഷിക്കുകയും വിജാതീയ ധ്രുവങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യും.
സ്വതന്ത്രമായിനില്‍ക്കുന്ന കാന്തങ്ങള്‍ എപ്പോഴും തെക്കു വടക്കു ദിശയില്‍ നില്കന്നതിന്‍റെ കാരണം ഇതാണ്.
വടക്കുനോക്കി യന്ത്രങ്ങളുടെ പ്രവര്‍ത്തന  തത്വവും ഇതുതന്നെയാണ്.

Sunday, 2 February 2014

ലോകതണ്ണീര്‍ത്തടദിനം-ഫെബ്രുവരി-2

പോസ്റ്റര്‍ രചനാ മത്സരത്തില്‍ നിന്നും





ജലം ജീവാമൃതമാണ്.ജലസംരക്ഷണമെന്നാല്‍ ജീവന്‍റെ സംരക്ഷണമാണ്.വരും തലമുറയോട് നീതി പുലര്‍ത്തണമെങ്കില്‍ ജലസംരക്ഷണത്തില്‍ നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂ
എല്ലാ വര്‍ഷവും ഫെബ്രുവരി-2 ലോകതണ്ണീര്‍ത്തടദിനമായി ആചരിക്കപ്പെടുന്നു 1971ല്‍ ഇറാനിലെ റാംസര്‍ നഗരത്തില്‍ വച്ചു ഒപ്പുവച്ച ഉടമ്പടിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനു വേണ്ടിയുമാണ് ഈ ദിനം ആചരിക്കുന്നത്