Saturday, 5 July 2014

വൈക്കം മുഹമ്മദ് ബഷീർ ചരമദിനം ജൂലൈ -5



 

നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ ആണ് ബഷീ‍ർ.
1908 ജനുവരി 19 ന് തിരുവിതാംകൂറിലെ വൈക്കം തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായാണ് നിർവ്വഹിച്ചത്.
ലളിതമായ ഭാഷയാണ് ബഷീറിന്റെ രചനയുടെ ഏറ്റവും വലിയ ശക്തി. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും , ഭിക്ഷക്കാരും, വേശ്യകളും,പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും ബഷീറിന്റെ രചനകളിൽ കഥാപാത്രങ്ങളായി. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ ,വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. ഇസ്ലാം മതത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
പ്രേമലേഖനം, ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ, ഭൂമിയുടെ അവകാശികൾ, ശബ്ദങ്ങൾ, അനുരാഗത്തിന്റെ ദിനങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗവീനിലയം എന്നിവ അദ്ദേഹത്തിന്റെ പ്രഥാന കൃതികളാണ്
കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ലളിതാംബിക അന്തർജ്ജനം അവാർഡ് (1992), മുട്ടത്തുവർക്കി അവാർഡ് (1993), വള്ളത്തോൾ പുരസ്കാരം‌ (1993)എന്നിങ്ങനെ സാഹിത്യത്തിലെ ഒട്ടുമിക്ക പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരവും നൽകി അദ്ദേഹത്തെ ആദരിച്ചു.
 
നര്‍മ്മവും സൌന്ദര്യവും കൊണ്ട് ആനന്ദിപ്പിക്കുകയും ഉള്ളിലേക്ക് ആഴ്‌ന്നിറങ്ങി ചിന്തിപ്പിക്കുകയും ചെയ്യുന്ന ഹൃദയ സ്‌പര്‍ശിയായ രംഗങ്ങളുടെ തന്മയത്വം തുളുമ്പുന്ന വര്‍ണ്ണനകളാല്‍ കഥകളുടെ ലോകത്ത് ഒറ്റയാന്‍ സഞ്ചാരം നടത്തിയ ആ ‘ബല്യ മനുസന്‍’ 1994 ജൂണ്‍ 5 നു ലോകം വിട്ടുപിരിഞ്ഞു.



1908 ജനുവരി 21
തലയോലപ്പറമ്പ്, വൈക്കം
മരണം
1994 ജൂലൈ 5 (പ്രായം 86)
ബേപ്പൂർ, കോഴിക്കോട്
തൂലികാനാമം
ബേപ്പൂർ സുൽത്താൻ
തൊഴിൽ
നോവലിസ്റ്റ്,കഥാകൃത്ത്
ദേശീയത
ഭാരതീയൻ
പൗരത്വം
ഇന്ത്യ
പ്രധാന കൃതികൾ
പ്രേമലേഖനം, ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ, ഭൂമിയുടെ അവകാശികൾ, ശബ്ദങ്ങൾ, അനുരാഗത്തിന്റെ ദിനങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗവീനിലയം.
പ്രധാന പുരസ്കാരങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)[1], മുട്ടത്തുവർക്കി അവാർഡ് (1993)[1], വള്ളത്തോൾ പുരസ്കാരം‌ (1993)[1].
ജീവിതപങ്കാളി(കൾ)
ഫാത്തിമ ബഷീർ (ഫാബി).

No comments:

Post a Comment