Monday, 7 July 2014

ബഷീര്‍ ചരമ ദിനം


ബഷീര്‍ ചരമദിനം- ക്വിസ് മത്സരത്തില്‍ നിന്നും
1.പെണ്‍മക്കളെ ഒന്നിനെയെങ്കിലും ജീവനോടെ വെച്ചേക്കാമോ? എന്ന ചോദ്യത്തില്‍ അവസാനിക്കുന്ന ബഷീറിന്റെ നോവല്‍
              മുച്ചീട്ടുകളിക്കാരന്റെ മകള്‍
2.ബഷീര്‍ ചോദ്യോത്തര രൂപത്തില്‍ എഴുതിയ കൃതി
               നേരും നുണയും
3.ആകാശമിഠായി കഥാപാത്രമാകുന്ന ബഷീറിന്റെ നോവല്‍
                പ്രേമലേഖനം
4.ബഷീറിന്റെ ആദ്യ കഥയായ തങ്കം പ്രസിദ്ധീകരിച്ച പത്രം
                 ജയകേസരി
5.ബഷീര്‍ രചിച്ച ബാല സാഹിത്യ കൃതി
                 സര്‍പ്പ യജ്ഞം
6.ബഷീര്‍ ഏകാന്ത വീഥിയിലെ അവധൂതന്‍ എന്ന ജീവചരിത്ര കൃതി രചിച്ചതാര്
                 എം.കെ .സാനു

  1. പെണ്ണുങ്ങളുടെ ബുദ്ധി എന്നു കൂടി പേരുള്ള ബഷീര്‍ കൃതി
                 പാത്തുമ്മായുടെ ആട്
  2. ആ പുസ്തകം തിന്നാന്‍ ഈ ആട് ധൈര്യപ്പെടുമോ? -ബഷീര്‍ പാത്തുമ്മായുടെ ആടില്‍ പറയുന്ന ആ പുസ്തകം ഏത്
                 ശബ്ദങ്ങള്‍
  3. ഉജ്ജീവനം പത്രത്തില്‍ സ്വാതന്ത്ര്യ സമര ലേഖനങ്ങള്‍ എഴുതാന്‍ ബഷീര്‍ സ്വീകരിച്ച തൂലികാനാമം
                  പ്രഭു
  4. വായിച്ചേ തീരൂ എന്നു തീര്‍ത്തു പറയേണ്ടുന്ന ഒരു സമാഹാരം എന്നു സി.ജെ. തോമസ് വിശേഷിപ്പിച്ച കൃതി ഏത്
                 വിഡ്ഢികളുടെ സ്വര്‍ഗ്ഗം

No comments:

Post a Comment