ലേഖനം
വിഷയം:ജലത്തിന്റ
മഹത്വം
ജലം
ജനതയുടെ ജീവദായിനി.
ഒരു നാടിന്റ
സാമൂഹിക ചിഹ്നം .പവിത്രമായ
പ്രവാഹം.മനുഷ്യന്റെ
സാംസ്കാരിക പൈതൃകമായും ജലത്തെ
നമുക്ക് വീക്ഷിക്കാം.ജലത്തിനു
വിവിധഭാവങ്ങളാണുള്ളത്.
ചിലപ്പോള്‍
തെളിനീരായി ആടിയുലഞ്ഞും
ആര്‍ത്തുല്ലസിച്ചും മഴക്കാലത്ത്
ഭീകരരൂപിയായും വേനല്‍ക്കാലത്ത്
സൗമ്യയായും ജലത്തെ നമുക്ക്
കാണാം. ജലത്തിന്റെ
സാന്നിദ്ധ്യമില്ലാത്ത ഒരു
ലോകം നമുക്ക് സങ്കല്‍പ്പിക്കാനാകില്ല.
ജലത്തിന്റെ
പ്രാധാന്യം വിവരിക്കുവാന്‍
വാക്കുകള്‍ പോര. മാര്‍ച്ച്-22
നാം ജലദിനമായി
ആചരിക്കുമ്പോള്‍ ജലത്തിന്റെ
പ്രാധാന്യത്തെക്കുറിച്ചും
സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ചും
ചിന്തിക്കുവാനും നാം ബാധ്യസ്ഥരാണ്.
നാം ഏതു മേഖലയില്‍
കടന്നാലും ആദ്യമായി ചിന്തിക്കുന്നത്
ജലത്തെക്കുറിച്ചാണ്.
ചന്ദ്രനിലെത്തിയാലും
ചൊവ്വയിലേക്ക് കടന്നാലും
നമ്മുടെ ആദ്യത്തെ ഗവേഷണം
ജലസാന്നിധ്യമാണ്.ജലം
ജീവജാലങ്ങളുടെ നിലനില്‍പ്പിന്
അത്യന്താപേക്ഷിതമാണ് .നമ്മുടെ
ദൈനംദിന ജീവിതത്തിലും
സാമൂഹികസാംസ്കാരികരംഗങ്ങളിലും
ബഹിരാകാശരംഗത്തു പോലും ജലം
ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.
നമ്മുടെ ഭൂമി
ജല സാന്നിധ്യത്താല്‍ അനുഗൃഹീതമായ
ഗ്രഹമാണ്. ഇളനീരില്‍
മധുരമായും പഴത്തില്‍ സത്തായും
സസ്യങ്ങളില്‍ ഔഷധവീര്യമായും
മാറുന്നതും ജലം തന്നെയാണ്.
എന്നാല്‍
ഇന്നത്തെ സമൂഹത്തില്‍ ജലം
ഒരു കിട്ടാക്കനിയായി
മാറിക്കൊണ്ടിരിക്കുന്നു
എന്നു തന്നെ പറയാം .
മനുഷ്യന്റെ
പ്രകൃതിചൂഷണം തന്നെയാണ്
വിനാശകരമാകുന്നത്. മണല്‍
വാരലും നിലം നികത്തലും
കുഴല്‍ക്കിണറുകളുംപ്രധാന
കാരണമാകുന്നതോടൊപ്പം
ജലമലിനീകരണവും മനുഷ്യരാശിയുടെ
സുഗമമായ നിലനില്‍പ്പിനെ
മാറ്റിമറിക്കുന്നു.
ഇങ്ങനെ പോയാല്‍
അനേകായിരം ജിവജാലങ്ങള്‍ക്ക്
ജീവഹാനി സംഭവിക്കുമെന്നതില്‍
സംശയമില്ല.
ശുദ്ധജലം
മനുഷ്യന്റെ അവകാശമാണ്.ജലം
മലിനമാകുന്തോറും അതു
ലംഘിക്കപ്പെടുകയാണ്.
മണ്ണിന്റെയും
മനുഷ്യന്റെയും സകല ചരാചരങ്ങളുടെയും
ജൈവതാളം നിര്‍ണ്ണയിക്കുന്ന
നീരൊഴുക്കിന്റെ പുണ്യസ്പര്‍ശങ്ങളാകുന്ന
നദികളെ മണല്‍വാരലിനും മറ്റും
അടിമയാക്കാതെ സരക്ഷിക്കണം.മലിനീകരിക്കപ്പെട്ട
ജലസ്രോതസ്സുകളെ ശുചീകരീക്കണം.മഴവെള്ളം
സംഭരിക്കണം. നിഷ്കളങ്കവും
സ്വാഭാവികവുമായജന്മബന്ധം
അതിന്റെ നൈസര്‍ഗ്ഗിക ഭാവത്തില്‍
കാണിച്ചുതരുന്ന നദികളെ നാം
ജീവനു തുല്യം സ്നേഹിക്കണം.
ജലം സംരക്ഷിക്കുമെന്ന്
പ്രതിജ്ഞയെടുക്കണം.....അതു
പാലിക്കണം......
മുഹ്സിന.J Std-7A
No comments:
Post a Comment