Friday, 21 February 2014

ലോകമാതൃഭാഷാദിനം-ഫെബ്രുവരി-21

ലോകമാതൃഭാഷാദിനത്തില്‍ നടത്തിയ കവിതാരചനാ മത്സരത്തില്‍ നിന്നും
                                           

മലയാളക്കരയുണരുന്നു
അമ്മതരുന്നൊരു പാലോടൊപ്പം
മധുരിതഗാനം മലയാളം
അമ്മയുറക്കും താരാട്ടിന്‍
ലളിതം വാക്യം മലയാളം
മാതൃത്വത്തിന്‍ കോമളനൃത്തം
ഒന്നായ് ആടിരസിച്ചീടാം
മലയാളത്തിന്‍ പുലരിവെളിച്ചം
എങ്ങും തിങ്ങി ഉണരട്ടെ


അ ആഇ ഈ സ്വരങ്ങള്‍ ചേര്‍ത്ത്
മലയാളത്തെ സൃഷ്ടിക്കാം
മലയാളക്കരയുണരുന്നു
എങ്ങും ശാന്തി പരക്കുന്നു


മലയാളത്തിന്‍കൂന്തല്‍ തലോടി
വൃക്ഷങ്ങള്‍ പലവര്‍ണ്ണങ്ങള്‍
വാര്‍മഴവില്ലിന്‍ ഏഴുനിറങ്ങള്‍
ചാലിക്കുകയായ് മലയാളം

എത്രമനോഹരമെത്രമനോഹര-
മാണീഭൂവില്‍ മലയാളം
ഇന്നെന്‍ നാവിന്‍ തുമ്പില്‍
ഉണരും രാഗം ഈറന്‍മലയാളം
                                         ആര്യ.ജി
                                         std-6A 


ലോകമാതൃഭാഷാദിനത്തില്‍ 
കവിതാരചനാമത്സരം
പ്രസംഗം
കുട്ടികളുടെ ലഘുനാടകം എന്നിവ അവതരിപ്പിച്ചു  

2 comments:

  1. കവിത വളരെ നന്നായിരിക്കുന്നു എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  2. ആര്യയ്ക്ക് അഭിനന്ദനങ്ങള്‍......

    ReplyDelete