Thursday, 19 March 2015
Friday, 6 March 2015
രൂപാന്തരണം
ചില ജീവികളുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ മാതൃ ജീവിയോടു സാദൃശ്യം ഇല്ലാത്തവ ആയിരിക്കും ഇവയാണ് ലാർവകൾ .ഈ കുഞ്ഞുങ്ങൾ വിവിധ വളർച്ചാ ഘട്ടങ്ങളിലൂടെ കടന്നു പോയി മാതൃ ജീവിയോടു സാദൃശ്യമുള്ള രൂപങ്ങളായി മാറുന്നതാണ് രൂപാന്തരണം.
ചിത്ര ശ ലഭത്തിന്റെ രൂപാന്തരണം
ജീവിതചക്രത്തിലെ ഒന്നാം ഘട്ടത്തില്‍ ചിത്ര ശലഭങ്ങൾ മാതൃസസ്യത്തിന്റെ ഇലകള്‍ക്കടിയില്‍ മുട്ടയിടുന്നു.
രണ്ടാം ഘട്ടമാണ് ലാർവ അഥവാ ശലഭപ്പുഴു. മുട്ടയിട്ട് ഏകദേശം 6 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് ലാർവ പുറത്തുവരും.മുട്ട വിരിഞ്ഞയുടൻ മിക്ക ലാർവകളും മുട്ടയുടെ പുറന്തോട് ഭക്ഷിക്കും. ലാർവകളുടെ വളർച്ച വളരെ വേഗത്തിലാണ് ദിവസങ്ങൾക്കുള്ളിൽ അവ അനേകം മടങ്ങ്
വലുപ്പവും ഭാരവും വെയ്ക്കും. ശരീരത്തിന്റെ മൂവായിരം ഇരട്ടി വരെ ഒന്നു
രണ്ടാഴ്ച കൊണ്ട് അവ വളരും.
ജീവിതചക്രത്തിലെ (Life circle) മൂന്നാം ഘട്ടമാണ് പ്യൂപ്പ. പൂർണവളർച്ചയെത്തിയ പ്യൂപ്പ പ്രോട്ടീന്‍ തന്മാത്രകളാൽ നിർമിതമായ ഒരു കവചത്തിനുള്ളിലാകുന്നു ഇതൊരു സമാധി അവസ്ഥയാണ്. ഈ അവസ്ഥയിലെ ജീവൽപ്രവർത്തനങ്ങൾക്കാവശ്യമായ ഊര്‍ജ്ജം പുഴുവായിരുന്നപ്പോൾ തന്നെ ഭക്ഷണത്തിൽനിന്ന് സംഭരിക്കും.
ഏതാനും
ദിവസങ്ങൾക്കുശേഷം പ്യുപ്പയുടെ കവചം പൊളിച്ച് ശലഭം പുറത്തു വരും.
ചിത്ര ശ ലഭത്തിന്റെ രൂപാന്തരണം വീഡിയോ കാണാൻ
ക്ലിക്ക് ചെയ്യൂ butterfly metamorphosis
തവളയുടെ രൂപാന്തരണം
മറ്റ് ഉഭയജീവിളെ പോലെ തവളയുടെ ജീവിതത്തിന് നാല് പ്രധാന ഘട്ടങ്ങളാണ് ഉള്ളത്.മുട്ട, വാൽമാക്രി. കായാന്തരണം , വളർച്ചയെത്തിയ തവള. മുട്ട, വാൽമാക്രി എന്നീ ഘട്ടങ്ങൾക്ക് ജലത്തെ ആശ്രയിക്കുന്നത്
മുട്ട വിരിഞ്ഞ്പുറത്തു വരുന്ന ലാര്‍വകള്‍ വാൽമാക്രികൾഎന്നറിയപ്പെടുന്നു വെള്ളത്തിൽ ജീവിക്കുന്ന ഒരു ഉഭയജീവിയാണ്
വാൽമാക്രി. ഈ അവസ്ഥയിൽ ഇവ ആന്തരികമോ ബാഹ്യമോ ആയ ചെകിളകളുടെ
സഹായത്തോടെയാണ് ശ്വാസോച്ഛാസം നടത്തുന്നത്. വളർച്ചയെത്തുന്നതുവരെ ഇവയ്ക്ക്
കൈകാലുകൾ കാണപ്പെടാറില്ല. വാലിന്റെ
സഹായത്തോടെയാണ് ഇവ ജലത്തിൽകൂടി സഞ്ചരിക്കുന്നത്.
വാൽമാക്രി പൂർണ വളർച്ചയെത്തിയ തവളയായി മാറുന്ന പ്രക്രിയയെ കായാന്തരണം
എന്നാണ് പറയുന്നത്. വാൽമാക്രി പ്രായം എത്തുമ്പോൾ ആദ്യം രൂപപ്പെടുന്നത്
കാലുകളാണ്, പിന്നീടാണ് കൈകൾ ഉണ്ടാകുന്നത്. പതുക്കെ വാൽ അപ്രത്യക്ഷമാകുകയും
ചെയ്യുന്നു. കാലിന്റെ രൂപാന്തരണ സമയത്തു തന്നെ ശ്വാസകോശവും രൂപപ്പെടും, ഈ
സമയങ്ങളിൽ ശ്വസിക്കാനായി ഇവ ജല നിരപ്പിനു മുകളിൽ വരാറുണ്ട്.
രൂപാന്തരണത്തിന്റെ അവസാന ഘട്ടത്തിലാണ് വായ് ഉണ്ടാകുന്നത്,
രൂപാന്തരണത്തിന്റെ ഒടുവിൽ തലയുടെ വലിപ്പം വരെ വായ്ക്കുണ്ടാകും.തവളയുടെ രൂപാന്തരണം വീഡിയോ കാണാൻ
ക്ലിക്ക് ചെയ്യൂ life cycle of frog
കൊതുകിന്റെ രൂപാന്തരണം
കൊതുകിന്റെ രൂപാന്തരണം വീഡിയോ കാണാൻ
ക്ലിക്ക് ചെയ്യൂ life cycle of mosquito
Subscribe to:
Posts (Atom)