കൊട്ടാരക്കര
രാഷ്ട്രത്തിൻറെ എഴുപതാം
റിപ്പബ്ലിക് ദിനാഘോഷം
കൊട്ടാരക്കര നഗരസഭയുടെ
നേതൃത്വത്തിൽ വിവിധ ആഘോഷ
പരിപാടികളോടെ നടന്നു.
നഗരസഭയുടെ
നേതൃത്വത്തിൽ നടന്ന വർണശബളമായ
ഘോഷയാത്രയിൽ വിവിധ സ്കൂളുകൾ
കോളേജുകൾ പൊതുമേഖലാസ്ഥാപനങ്ങൾ
എന്നിവിടങ്ങളിൽനിന്നുള്ള
ജീവനക്കാരും വിദ്യാർത്ഥികളും
പങ്കെടുത്തു.
പടിഞ്ഞാറ്റിൻകര
ഗവൺമെൻറ് യുപി സ്കൂളിൽ
പ്രഥമാധ്യാപകൻ വേണുകുമാർ
പതാക ഉയർത്തി.
റിപ്പബ്ലിക്
ദിനാഘോഷങ്ങൾക്ക് തുടക്കം
കുറിച്ചു.
തുടർന്ന്
ഘോഷയാത്രയ്ക്ക് ശേഷം അധ്യാപകരും
വിദ്യാർത്ഥികളും പിടിഎ
ഭാരവാഹികളും സ്കൂളിൽ
എത്തിച്ചേർന്നു.
സ്കൂളിൽ
ക്രമീകരിച്ചിരുന്ന ലഘു ഭക്ഷണം
കഴിച്ച ശേഷമാണ് അധ്യാപകരും
വിദ്യാർത്ഥികളും പിരിഞ്ഞത്
എല്ലാവർഷവും ഘോഷയാത്രയിൽ
പടിഞ്ഞാറ്റിൻകര ജി യു പി
എസ്സിന്റെ സാന്നിധ്യം
എടുത്തുപറയേണ്ട ഒന്നാണ്.
ഭാരതാംബ,
ശ്രീചിത്തിരതിരുനാൾ,
അദ്ധ്യാപിക,
ഇന്ദിരാഗാന്ധി,
കായികതാരങ്ങൾ
തുടങ്ങി നിരവധി വേഷങ്ങൾ
പടിഞ്ഞാറ്റിൻകര സ്കൂളിൻറെ
ഭാഗമായി ഘോഷയാത്രയിൽ
ഉൾപ്പെട്ടിരുന്നു.
അധ്യാപകരായ
രഞ്ജിത്ത്,
സിന്ധു
തുടങ്ങിയവർ റിപ്പബ്ലിക് ദിന
സന്ദേശം നൽകി.