Monday, 12 May 2014

ലോക നഴ്സ് ദിനം മെയ് 12

                                         ഇന്ന് ലോക നഴ്സ് ദിനം.
                ലോകമെമ്പാടുമുള്ള എല്ലാ നേഴ്‌സുമാരുടെയും സേവനസദൃശ്യമായ ജോലിയോടുള്ള തികഞ്ഞ ആദരവ് എന്ന നിലയിലാണ് ലോക നേഴ്‌സ്ദിനം ആചരിക്കുന്നത്.
                                 കരുണയുടെ മുഖമുദ്രയായ നഴ്‌സുമാര്‍ക്കായി ഒരു ദിനമെന്ന രീതിയില്‍ ലോകമെങ്ങും നേഴ്‌സിങ് വാരാചരണം സംഘടിപ്പിക്കാറുണ്ട്.1965 മുതലാണ് ലോക നഴ്‌സിങ്ങ് സമിതി മെയ് 12 ലോക നഴ്‌സ് ദിനം ആയി ആചരിച്ചു തുടങ്ങിയത്.
                                ആധുനിക നേഴ്‌സിങ്ങിന്റെ കുലപതിയായ ഫ്‌ലാറന്‍സ് നൈറ്റിങഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ടര്‍ക്കിയിലെ തെരുവുകളില്‍ മലീമസമായി കിടന്നിരുന്ന സൈനികരെ ശുശ്രൂഷിക്കാന്‍ രാവും പകലും ഒരു പോലെ അദ്ധ്വാനിച്ച മഹത് വ്യക്തിയായിരുന്നു ഫ്‌ലാറന്‍സ് നൈറ്റിങല്‍. കൈയില്‍ വിളക്കുമായെത്തിയ ആ മാലാഖയുടെ തനിപ്പകര്‍പ്പുകളാണ് എല്ലാ നഴ്‌സുമാരും.

സുരക്ഷിത മാതൃത്വം ആണ് ആദ്യത്തെ നഴ്‌സ് ദിന തീം. അന്തരാഷ്ട്ര നഴ്സസ് സമിതി (ഐ സി എന്‍) ഈ ദിനത്തെ നഴ്സസ് ദിന കിറ്റ് നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമുള്ള അവസരമായി ഉപയോഗപ്പെടുത്തുന്നു.
 
         ഇപ്പോള്‍ 120 തിലധികം രാജ്യങ്ങളില്‍ അന്താരാഷ്ട്ര നഴ്സസ് സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ഈ സമിതി 1899 ലാണ് നിലവില്‍ വന്നത്.

          ലോകമെങ്ങുമുള്ള ആതുരസേവകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക, ശ്രദ്ധയോടെയുള്ള ശുശ്രൂഷ ഉറപ്പാക്കുക, നൂതനമായ സാങ്കേതിക വിദ്യാഭ്യാസം നല്‍കുക, ആതുരസേവനമേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് അന്താരാഷ്ട്ര നഴ്സസ് സമിതിയുടെ ചുമതലകള്‍.

No comments:

Post a Comment