ജൈവവൈവിധ്യം
എല്ലാ
വർഷവും മേയ് 22നാണ്
ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ
അന്താരാഷ്ട്ര ജൈവവൈവിധ്യ
ദിനമായി (ലോക
ജൈവവൈവിധ്യദിനം)
ആചരിക്കുന്നത്. ദ്വീപുകളിലെ ജൈവവൈവിദ്ധ്യം എന്നതാണ് ഈ വര്‍ഷം പ്രാധാന്യം നല്‍കുന്ന വിഷയം.
ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്ര തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൌമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവിജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കപ്പെടുന്നുണ്ട്. സർവ്വ ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും, അവയുടെ ആവാസ വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾ സമശീതോഷ്ണമേഖലയിലാണ് കൂടുതൽ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. ഒരു കണക്ക് കാണിക്കുന്നത്, ഭൂമിയിൽ മുൻപുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു ശതമാനം മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ എന്നതാണ്.
ഭീഷണി നേരിടുന്ന ജീവി വർഗ്ഗങ്ങൾ
ലോകത്ത് 34,000 സസ്യങ്ങളും 5200 ജന്തുജാലങ്ങളും വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് കണക്ക്. ലോകത്ത് പക്ഷികളുടെ എണ്ണത്തിൽ എട്ടിലൊന്ന് കുറവുണ്ടാകുന്നതായും പഠനങ്ങൾ പറയുന്നു. ഇതിൽ ഏകദേശം മുഴുവൻ ഭാഗവും ജീവജാലങ്ങളും മനുഷ്യന്റെ ഇടപെടലുകൾ കെണ്ടാണ് വംശനാശം സംഭവിച്ചത്. ഡോഡോ പക്ഷി, പിന്റോ ആമ, തുടങ്ങിയവ വംശനാശം സംഭവിച്ച ജീവികളിൽ ചിലതാണ്
ജൈവവൈവിധ്യ
ശോഷണത്തിന് പ്രധാന കാരണങ്ങൾ
- .അധിവാസക്രമത്തിലെ മാറ്റം
- പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം
- പരിസ്ഥിതിനാശം
- ആവാസ വ്യവസ്ഥയുടെ ചേരുവയിലുണ്ടായ മാറ്റം
- മലിനീകരണം
- ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും
നമുക്ക് ഒത്തൊരുമിച്ച് പ്രയത്നിക്കാം
No comments:
Post a Comment