Wednesday, 13 August 2014

മഴവില്ല് ഉണ്ടാക്കാം


               




  രീക്ഷക്കുറിപ്പ്




 

പ്രശ്നം
ക്ളാസ്സിലെങ്ങനെ ഒരു മഴവില്ല് 
ഉണ്ടാക്കാം
ലക്ഷ്യം
ദൃശ്യ പ്രകാശത്തില്‍ നിന്നും 
മഴവില്ല് ഉണ്ടാക്കുക.
സാമഗ്രികള്‍
പരന്ന പാത്രം,സമതല ദര്‍പ്പണം,ജലം
 ,പ്രിസം, സമതലദര്‍പ്പണസ്ട്രിപ്പ്
പ്രവര്‍ത്തനരീതി
പരന്ന പാത്രത്തില്‍ നിറയെ ജലമെടുത്ത്
 വെയിലത്തു വയ്ക്കുക .ജലത്തില്‍ ഒരു
 സമതലദര്‍പ്പണം ചരിച്ച് വയ്ക്കുക 
അതില്‍നിന്നുള്ള പ്രകാശം ഭിത്തിയില്‍
 പതിപ്പിക്കുക.ദര്‍പ്പണം ഏകദേശം 60 ഡിഗ്രിയില്‍ ചരിയുമ്പോള്‍ ഭിത്തിയില്‍ മഴവില്ല് ദൃശ്യമാകും .
ഒരു സമതല ദര്‍പ്പണ സ്ട്രിപ്പ് ഉപയോഗിച്ച് പ്രകാശം പ്രിസത്തില്‍ പതിപ്പിക്കുക .പ്രിസത്തിന്റെ മറുവശത്ത് മഴവില്ല് ദൃശ്യമാകും
ഉപയോഗ ശുന്യമായ ഒരു CD ഉപയോഗിച്ച് സുര്യപ്രകാശം ഭിത്തിയില്‍ പതിപ്പിക്കുക മഴവില്ല് ദൃശ്യമാകും
ഒരു സമതല ദര്‍പ്പണസ്ട്രിപ്പ് മഴവില്‍ 
നിറങ്ങളുടെ പാതയില്‍ പിടിച്ചാല്‍
 ഓരോ നിറങ്ങളെയും വേര്‍തിരിച്ചു
 കാണാന്‍ കഴിയും
നിഗമനം
  • സൂര്യപ്രകാശത്തിന് പ്രകീര്‍ണ്ണനം സംഭവിക്കുന്നതു കൊണ്ടാണ് മഴവില്ല് ഉണ്ടാകുന്നത്
  • സൂര്യപ്രകാശം ഒരു മാധ്യമത്തില്‍
    നിന്നും മറ്റൊരു മാധ്യമത്തിലേക്ക്
     പ്രവേശിക്കുമ്പോള്‍ പ്രകാശ പാതയ്ക്ക് അപവര്‍ത്തനം സംഭവിക്കുന്നു.സൂര്യപ്രകാശത്തിലെ ഘടകവര്‍ണ്ണങ്ങള്‍ക്ക് തരംഗദൈര്‍ഘ്യത്തിന് ആനുപാതികമായി അപവര്‍ത്തനം സംഭവിക്കുന്നതു കൊണ്ടാണ് മഴവില്ല് ഉണ്ടാകുന്നത്.

No comments:

Post a Comment