Saturday, 15 November 2014

ശിശുദിനം നവംബര്‍ 14



           ചാച്ചാജി യുടെ ജന്മദിനമായ നവംബര്‍ 14 ശിശുദിനം സമുചിതമായി ആചരിച്ചു. ആഘോഷങ്ങള്‍ ശിശുദിനറാലിയോടെ ആരംഭിച്ചു. റാലിക്കു ശേഷം കുട്ടികള്‍ തന്നെ നേതൃത്വം നല്‍കിയ ആഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്  അഞ്ചാം ക്ലാസിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥിയായ നിയാസ്  ആയിരുന്നു. കുട്ടികളുടെ പ്രധാനമന്ത്രിയായ ഗൗരി.ഡി. എസ് (std 3)ശിശുദിന സന്ദേശം നല്‍കി.ആദിത്യ .s.ആനന്ദ് (std 6) അദ്ധ്യക്ഷയായിരുന്നു.ആര്‍ച്ച(std 7) മുഖ്യ പ്രഭാഷണം നടത്തി.

Wednesday, 5 November 2014

വിത്തുവിതരണം


ഒരു മാതൃസസ്യത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വിത്തുകൾ അതുനിൽക്കുന്ന സ്ഥാനത്തുനിന്നും അകലേക്ക് മാറ്റി മറ്റൊരു സ്ഥലത്ത് നിക്ഷേപിച്ച് പുതിയൊരു സസ്യമായി വളരാൻ പ്രാപ്തമാക്കുന്ന പ്രക്രിയയെയാണ് "വിത്തുവിതരണം" (seed dispersal) എന്ന് പറയുന്നത്. മാത്രൃ വൃക്ഷത്തിനു ചുറ്റുമായി അതേ ഇനത്തിലുള്ള സസ്യങ്ങൾ കൂട്ടം കൂടീവളരുന്നത് ഒഴിവാക്കാനും, സസ്യങ്ങളുടെ വികേന്ദ്രീകരണം സാധ്യമാക്കാനും പ്രകൃത്യാ സസ്യങ്ങൾക്ക് ലഭിച്ചിരിക്കുന്ന കഴിവാണ് വിത്തുവിതരണത്തിനായുള്ള അഡാപ്റ്റേഷനുകൾ. സസ്യങ്ങൾക്ക് സഞ്ചരിക്കുവാൻ സാധ്യമല്ലാത്തതിനാൽ, അവ അവജീവിക്കുന്ന ചുറ്റുപാടുകളിൽ ലഭ്യമായ മറ്റു മാർഗ്ഗങ്ങൾ വിത്തുവിതരണത്തിനായി ഉപയോഗിക്കുന്നു. ഈ മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടവ അഞ്ചെണ്ണമാണ്.
  • കാറ്റിന്റെ സഹായത്തിൽ
  • പക്ഷിമൃഗാദികളുടെ സഹായത്തിൽ
  • വെള്ളത്തിന്റെ സഹായത്തിൽ
  • ഭൂഗുരുത്വാകർഷണത്തിന്റെ സഹായത്തിൽ
  • സ്വയം പൊട്ടിത്തെറിക്കുന്നതിലൂടെ

    വിവിധമാർഗങ്ങൾ

    കാറ്റിന്റെ സഹായത്താൽ

    Anemochory എന്നാണ് കാറ്റിന്റെ സഹായത്താൽ നടക്കുന്നവിത്തുവിതരണം അറിയപ്പെടുന്നത്. ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങളുടെ വിത്തുകൾ വളരെ ഭാരം കുറഞ്ഞതായിരിക്കും. കൂടാതെ കാറ്റിൽ പറന്നുപോകുവാൻ സഹായകമായ പ്രത്യേകതകൾ - ചിറകുകൾ, രോമങ്ങൾ - മുതലായവ ഈ വിത്തുകളുടെ പുറത്ത് ഉണ്ടായിരിക്കും. ഉദാഹരണങ്ങൾ അപ്പൂപ്പൻ താടി, ആഴാന്ത, പഞ്ഞി തുടങ്ങിയവയുടെ വിത്തുകൾ. ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങൾ താരതമ്യേന വളരെയധികം വിത്തുകൾ ഉല്പാദിപ്പിക്കുന്നു. ഇതിനു കാരണം കാറ്റിൽ പെട്ട് പറന്നുപോകുന്ന വിത്തുകളിൽ ഒരു ചെറിയ ശതമാനം മാത്രമേ അനുയോജ്യമായ ഒരു ആവാസവ്യവസ്ഥയിൽ ചെന്നെത്തുകയും വളരുകയുമുള്ളൂ എന്നതാണ്.


     കാറ്റിൽ പറക്കുന്ന അപ്പൂപ്പൻതാടിവിത്ത്






     


    • പക്ഷിമൃഗാദികളുടെ സഹായത്താൽ

      പക്ഷിമൃഗാദികളുടെ സഹായത്താൽ നടക്കുന്ന വിത്തുവിതരണത്തെ സൂക്കോറി (Zoochory) എന്നു വിളിക്കുന്നു. പലവിധമാർഗ്ഗങ്ങൾ ഈ രീതിയിൽ വിത്തുവിതരണം നടത്താനായി സസ്യങ്ങൾ ഉപയോഗിക്കുന്നു.
    • മാധുര്യമേറിയ പഴങ്ങൾ മുഖേന


       
      : ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങൾക്ക് വളരെ മാധുര്യമേറീയതും, മാംസളവുമായ പഴങ്ങൾ ഉണ്ടാവും. ഈ പഴങ്ങൾക്കുള്ളിൽ കട്ടിയുള്ള തോടുകളോടു കൂടിയ വിത്തുകൾ കാണപ്പെടുന്നു. ഉദാഹരണങ്ങൾ : പേരയ്ക്ക, പപ്പായ. ഈ സസ്യങ്ങളുടെ പാകമായ പഴം പക്ഷികളോ ജന്തുക്കളോ ഭക്ഷിക്കുമ്പോൾ വിത്തുകളും ഈ ജന്തുക്കളുടെ ദഹനവ്യവസ്ഥയിലേക്ക് കടക്കുന്നു. എന്നാൽ കട്ടിയുള്ള തോടൂകൾ ഉള്ള ഈ വിത്തുകൾ ദഹനത്തിനു വിധേയമാവുകയില്ല. ഇവയെ ഭക്ഷിച്ച ജീവി മറ്റൊരു സ്ഥലത്ത് വിസർജ്ജനം നടത്തുമ്പോൾ, ഒപ്പം ഈ വിത്തുകളും അവിടെ നിക്ഷേപിക്കപ്പെടുന്നു. എൻഡോസൂക്കോറി (Endozoochory) എന്നാണ് ഈ രീതിയിൽ നടക്കുന്ന വിത്തുവിതരണത്തെ വിളിക്കുന്നത്.
    • പശിമ, മുള്ളുകൾ, കൊളുത്തുകൾ:
      ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങളുടെ വിത്തുകൾക്ക് അവയുടെ വാഹകരായി വർത്തിക്കുന്ന ജീവികളുടെമേൽ പറ്റിപ്പിടിക്കാനായി ഏതെങ്കിലും തരത്തിലുള്ള കഴിവുണ്ടായിരിക്കും. ഇത്തിൾക്കായ പോലുള്ള വിത്തുകൾക്ക് മുകളിൽ വളരെ പശപശപ്പുള്ള ഒരു വസ്തുവുണ്ട്. ഇത്തിൾക്കായ തിന്നുന്ന പക്ഷികളുടെ ചുണ്ടിൽ ഈ വിത്തുകൾ ഒട്ടിപ്പിടിക്കുന്നു. മറ്റൊരു മരത്തിൽ ചെന്നിരുന്ന് ഈ പക്ഷി അതിന്റെ ചുണ്ട് അതിന്റെ ശിഖരങ്ങളിൽ ഉരുമ്മി പറ്റിപ്പിടിച്ച വിത്തിനെ മാറ്റുമ്പോൾ, ആ വിത്തിനു അവിടെ വളരാനുള്ള സാധ്യത ലഭിക്കുന്നു. വിത്തുകളിൽ കാണുന്ന മറ്റൊരു രീതിയിലെ ഗുണമാണ് മുള്ളുകളും കൊളുത്തുകളും. ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങളുടെ വിത്തുകൾക്ക് വളരെ എളുപ്പത്തിൽ മറ്റു ജന്തുക്കളുടെ മേൽ പറ്റിപ്പിടിക്കാൻ സാധ്യമാവുന്ന തരത്തിൽ മുള്ളുകളും കൊളുത്തുകളും അവയുടെ പുറംചട്ടയിൽ ഉണ്ടാവും. ഉദാഹരണം സ്നേഹപ്പുല്ല്. സ്നേഹപ്പുല്ലിന്റെ വിത്ത് മനുഷ്യരുടെ വസ്ത്രങ്ങൾ, ആട് പശു തുടങ്ങിയ ജന്തുക്കളുടെ രോമക്കുപ്പായങ്ങൾ തുടങ്ങീയവയിൽ പെട്ടന്ന് പറ്റിപ്പിടിക്കും. മറ്റൊരു സ്ഥലത്ത് വച്ച് ഈ വിത്തുകളെ പെറുക്കിമാറ്റുകയോ, ജന്തുക്കൾ ഉരസിമാറ്റുകയോ ചെയ്യുമ്പോൾ അവിടെ അവയ്ക്ക് വളർന്നു വരാൻ സാഹചര്യം ലഭിക്കുന്നു.
    • ഉറുമ്പുകളുടെ സഹായത്താൽ: മിർമെക്കോകോറി
      (myrmecochory) എന്നാണ് ഉറുമ്പുകളുടെ സഹായത്താൽ നടക്കുന്ന വിത്തുവിതരണം അറിയപ്പെടുന്നത്. ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങളുടെ വിത്തുകൾക്ക് എലൈസോം (elaisome) എന്നറീയപ്പെടുന്ന ഒരു ഭാഗമുണ്ട്. ഇത് ഉറുമ്പുകളുടെ ഒരു ഇഷ്ടഭക്ഷണമാകയാൽ, ഉറൂമ്പുകൾ അവിടെക്ക് ആകർഷിക്കപ്പെടൂന്നു. ഉറുമ്പുകൾ ഈ വിത്തുകളെ അവയുടെ കോളനികളിലേക്ക് കൊണ്ടൂപോവുകയും, ഭക്ഷ്യയോഗ്യമായ എലൈസോം അവയുടെ ലാർവകൾക്ക് ഭക്ഷണമായി നൽകുകയും വിത്തുകളെ മണ്ണിനടിയിൽ ഉപേക്ഷിക്കുകയും ചെയ്യും.
    • മനുഷ്യരുടെ സഹായത്താൽ:
    •  ഈ വിധത്തിലെ വിത്തുവിതരണം ആന്ത്രപ്പോക്കോറി (Anthropocory) എന്നറീയപ്പെടുന്നു. പക്ഷിമൃഗാദികൾ നടത്തുന്ന വിത്തുവിതരണത്തിലെ സാഹചര്യങ്ങൾ തന്നെയാണ് ഇവിടെയും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ മനുഷ്യർ ഉപയോഗിക്കുന്ന ആധുനിക ഭക്ഷ്യവിതരണ മാർഗ്ഗങ്ങൾ വഴി വിത്തുവിതരണം പുതിയ പുതിയ ഭൗമമേഖലകളിലേക്കും രാജ്യങ്ങളിലേക്കും വ്യാപരിക്കുവാനുള്ള സാധ്യത കൂടൂതലാണെന്നുമാത്രം
    •  

      വെള്ളത്തിന്റെ സഹായത്താൽ
       

      Hydrochory എന്നാണ് ഈ വിത്തുവിതരണ സംബ്രദായം അറീയപ്പെടുന്നത്. ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങളുടെ വിത്തുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പാകത്തിലുള്ള പ്രത്യേകതകളുള്ളതായിരിക്കും. ഉദാഹരണം തേങ്ങ. തേങ്ങയുടെ വലിപ്പമേറിയതും ,എന്നാൽ അതിനനുസൃതമായി ഭാരമില്ല്ലാത്തതുമായ തൊണ്ട്, തേങ്ങയെ വെള്ളത്തിൽ പൊങ്ങീക്കിടക്കുവാൻ സഹായിക്കുന്നു. വെള്ളത്തിന്റെ ഒഴുക്കിൽ പെറ്റ് മറ്റൊരു സ്ഥലത്തേക്ക് പോകുന്ന വിത്ത്, അവിടെ നിക്ഷേപിക്കപ്പെട്ട് വളരുന്നു.

    ഭൂഗുരുത്വാകർഷണം : ഈ രീതിയിലുള്ള വിത്തുവിതരണത്തെ Barochory എന്നുവിളിക്കുന്നു. ഒരു സസ്യത്തിൽ നിന്ന് പാകമായ ഫലം (fruit) ഭൂഗുരുത്വാകർഷണത്തിന്റെ ഭാഗമായി നിലത്തുപതിക്കുന്നു. ഉദാഹരണങ്ങൾ, ചക്ക, ആപ്പിൾ, തേങ്ങ. ഫലത്തിൽ നിന്നു വേർപെടുന്ന വിത്ത് ജന്തുക്കളുടെയോ, വെള്ളം, വായു എന്നിവയുടെ സഹായത്താലോ മറ്റു സ്ഥലങ്ങളിലേക്ക് പിന്നീട് മാറ്റപ്പെടാനുള്ള സാധ്യതയുമുണ്ട്.
    പൊട്ടിത്തെറിക്കൽ





     :
    ചില സസ്യങ്ങളുടെ ഫലങ്ങൾ പാകമായി ഉണങ്ങിക്കഴിഞ്ഞാൽ സ്വയം പൊട്ടിത്തെറിക്കുകയും, അവയിൽനിന്ന് വിത്തുകൾ മാതൃസസ്യത്തിൽ നിന്നും ദൂരേക്ക് തെറിച്ചു പോവുകയും ചെയ്യും. ഉദാഹരണങ്ങൾ റബ്ബർ, പയറുവർഗ്ഗങ്ങൾ.




  •