മസ്തിഷ്കത്തിന്റെ
ചില പ്രത്യേക ഭാഗങ്ങളിലെ
കോശങ്ങളിൽ ആല്ഫാ സിന്യൂക്ലിൻ
എന്ന്
പേരുള്ള ഒരുതരം മാംസ്യം
ഉറഞ്ഞുകൂടി
അടിയുന്നതിനെത്തുടർന്ന്
നാഡികൾക്ക് വ്യാപകമായി
ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണ്
പാർക്കിൻസൺസ് രോഗം.
ശരീരഭാഗങ്ങൾക്ക്
വിറയലുണ്ടാകുക (tremor),
പേശികൾക്ക്
അയവില്ലാതാകുന്നതുമൂലം
ശരീരഭാഗങ്ങളിൽ അസാധാരണമാം
വിധം ദാർഢ്യം കാണപ്പെടുക
(rigidity), ശരീരത്തിന്റെ
ചലനശേഷി ആകപ്പാടെ കുറഞ്ഞുവരിക
(bradykinesia) എന്നിവയാണ്
പാർക്കിൻസൺസ് രോഗത്തിന്റെ
കാതലായ ലക്ഷണങ്ങൾ.1817 ല്‍ ഇംഗ്ലീഷ് ഡോക്ടറായ ജയിംസ് പാര്‍ക്കിന്‍സണ്‍ ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി രോഗ കാരണങ്ങള്‍ കണ്ടെത്തി.അദ്ദേഹത്തിന്റ ജന്മദിനമായ ഏപ്രില്‍ 11 പാര്‍ക്കിന്‍സണ്‍ രോഗ ദിനമായി ആചരിക്കുന്നു.
No comments:
Post a Comment