ജാലിയാം
വാലാ ബാഗ് സ്മാരകം
ഇന്ത്യൻ
സ്വാതന്ത്ര്യസമര ചരിത്രത്തിലെ
ഏറ്റവും രക്തരൂഷിതമായ സംഭവമാണ്
1919
ഏപ്രിൽ
13ലെ
ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ്
പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ
ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ
ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ്
നൽകിയത്.
ജാലിയൻ
വാലാബാഗ് ഉദ്യാനത്തിലേക്കുള്ള
ഇടുങ്ങിയ വഴി. ഇതിലൂടെയാണ്
വെടിവെപ്പുണ്ടായത്
13 ഏപ്രിൽ 1919 ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ ഡയർ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടർന്നു.
ജാലിയന്‍ വാലാബാഗിന്റെ മതിലില്‍ വെടിയേറ്റ പാടുകള്‍
വെടിക്കോപ്പ്
തീരുന്നതുവരെ ഏതാണ്ട് 1,650
റൗണ്ട്
പട്ടാളക്കാർ വെടിവെച്ചെന്നു
കണക്കാക്കപ്പെടുന്നു.
തിരയുടെ
ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്താണ്
കൂട്ടക്കൊലനടന്ന്മാസങ്ങൾക്കുശേഷം
ഇങ്ങിനെയൊരു കണക്കെടുപ്പു
നടത്തിയത്ബ്രിട്ടീഷുകാരുടെ
ഔദ്യോഗിക കണക്കുകളനുസരിച്ച്
379 പേർ
മരണമടഞ്ഞു, ആയിരത്തിലധികം
ആളുകൾക്ക് പരുക്കേറ്റു.
ജാലിയൻവാലാബാഗ്വെടിവെപ്പിൽ
നിന്നും രക്ഷപ്പെടാൻ ജനങ്ങൾ എടുത്തു
ചാടിയ കിണർ രക്തസാക്ഷികളുടെ
കിണർ എന്ന പേരു നൽകി
സംരക്ഷിച്ചിട്ടുണ്ട്
യഥാർത്ഥത്തിൽ
ആയിരത്തിലധികം ആളുകൾ
മരണപ്പെട്ടിട്ടുണ്ടെന്നുപറയപ്പെടുന്നു. ഇന്ത്യയിലെ
ബ്രിട്ടീഷ് ഭരണത്തിന്റെ
അന്ത്യം കുറിക്കപ്പെട്ട ചില
സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ്
കൂട്ടക്കൊല കണക്കാക്കപ്പെടുന്നു.നിന്നും രക്ഷപ്പെടാൻ ജനങ്ങൾ എടുത്തു
ചാടിയ കിണർ രക്തസാക്ഷികളുടെ
കിണർ എന്ന പേരു നൽകി
സംരക്ഷിച്ചിട്ടുണ്ട്
ജനറല്‍ ഡയര്‍
No comments:
Post a Comment