Saturday, 31 May 2014
Monday, 26 May 2014
Thursday, 22 May 2014
ലോക ജൈവവൈവിധ്യദിനം - മേയ് 22
ജൈവവൈവിധ്യം
എല്ലാ
വർഷവും മേയ് 22നാണ്
ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ
അന്താരാഷ്ട്ര ജൈവവൈവിധ്യ
ദിനമായി (ലോക
ജൈവവൈവിധ്യദിനം)
ആചരിക്കുന്നത്. ദ്വീപുകളിലെ ജൈവവൈവിദ്ധ്യം എന്നതാണ് ഈ വര്‍ഷം പ്രാധാന്യം നല്‍കുന്ന വിഷയം.
ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്ര തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൌമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവിജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കപ്പെടുന്നുണ്ട്. സർവ്വ ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും, അവയുടെ ആവാസ വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾ സമശീതോഷ്ണമേഖലയിലാണ് കൂടുതൽ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. ഒരു കണക്ക് കാണിക്കുന്നത്, ഭൂമിയിൽ മുൻപുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു ശതമാനം മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ എന്നതാണ്.
ഭീഷണി നേരിടുന്ന ജീവി വർഗ്ഗങ്ങൾ
ലോകത്ത് 34,000 സസ്യങ്ങളും 5200 ജന്തുജാലങ്ങളും വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് കണക്ക്. ലോകത്ത് പക്ഷികളുടെ എണ്ണത്തിൽ എട്ടിലൊന്ന് കുറവുണ്ടാകുന്നതായും പഠനങ്ങൾ പറയുന്നു. ഇതിൽ ഏകദേശം മുഴുവൻ ഭാഗവും ജീവജാലങ്ങളും മനുഷ്യന്റെ ഇടപെടലുകൾ കെണ്ടാണ് വംശനാശം സംഭവിച്ചത്. ഡോഡോ പക്ഷി, പിന്റോ ആമ, തുടങ്ങിയവ വംശനാശം സംഭവിച്ച ജീവികളിൽ ചിലതാണ്
ജൈവവൈവിധ്യ
ശോഷണത്തിന് പ്രധാന കാരണങ്ങൾ
- .അധിവാസക്രമത്തിലെ മാറ്റം
- പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം
- പരിസ്ഥിതിനാശം
- ആവാസ വ്യവസ്ഥയുടെ ചേരുവയിലുണ്ടായ മാറ്റം
- മലിനീകരണം
- ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും
നമുക്ക് ഒത്തൊരുമിച്ച് പ്രയത്നിക്കാം
Tuesday, 20 May 2014
കഥകളി
കഥകളി
കേരളത്തിന്റെ
തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ്
കഥകളി.
വിവിധ
കലകളുടെ സമഞ്ജസ സമ്മേളനം
കൊണ്ട് പൂര്‍ണ്ണതയിലെത്തിയ
ഒരു കലാരൂപമാണിത്.,
നൃത്തം,
നൃത്യം,
ഗീതം,
വാദ്യം
എന്നിങ്ങനെ അഞ്ചു ഘടകങ്ങള്‍
കഥകളിയില്‍ ലയിച്ചു
ചേര്‍ന്നിരിക്കുന്നു.ഇതു
കൂടാതെ സാഹിത്യം ഒരു
പ്രധാനവിഭാഗമാണ്.
, ശാസ്ത്രക്കളിചാക്യാർകൂത്ത്,കൂടിയാട്ടം
,
കൃഷ്ണനാട്ടം,
അഷ്ടപദിയാട്ടം,
ദാസിയാട്ടം,
തെരുക്കൂത്ത്,
തെയ്യം,
തിറ,
പടയണി
തുടങ്ങിയ
ക്ലാസ്സിക്കൽ -
നാടൻകലാരൂപങ്ങളുടെ
അംശങൾ കഥകളിയിൽ ദൃശ്യമാണ്.
നാട്യം,
ന്യത്തം,
ന്യത്യം
എന്നിവയെ ആംഗികം,
സാത്വികം,
ആഹാര്യം
എന്നീ അഭിനയോപോധികളിലൂടെ
സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ്
ഒറ്റ വാചകത്തിൽ പറഞ്ഞാൽ
കഥകളിയുടെ മർമ്മം.
കഥകളിക്കുവേണ്ടി
രചിക്കപ്പെട്ട കാവ്യമായ
ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ
പദങ്ങൾ പാട്ടുകാർ പിന്നിൽനിന്നും
പാടുകയും നടന്മാർ കാവ്യത്തിലെ
പ്രതിപാദ്യം അരങ്ങത്ത്
അഭിനയത്തിലൂടെ അവതരിപ്പിക്കുകയും
ചെയ്യുന്നു.
ഐതീഹ്യം
കോഴിക്കോട്ടെ
മാനവേദ രാജാവ് എട്ടുദിവസത്തെ
കഥയായ കൃഷ്ണനാട്ടം
നിർമ്മിച്ചതറിഞ്ഞു
കൊട്ടാരക്കരത്തമ്പുരാൻ
കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ
അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും,
മാനവേദൻ
തെക്കുള്ളവർക്കു കൃഷ്ണനാട്ടം
കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്
പറഞ്ഞു അതു നിരസിച്ചെന്നും,
ഇതിൽ
വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ
രാമനാട്ടം
നിർമിച്ചതെന്നും ഒരു ഐതിഹ്യം
ഉണ്ട്.
ആട്ടക്കഥ
കഥകളിയുടെ
സാഹിത്യരൂപമാണു് ആട്ടക്കഥ.
പദങ്ങളായും
ശ്ലോകങ്ങളായുമാണു ആട്ടക്കഥ
രചിക്കുന്നത്.ആട്ടകഥകളിലെ
പദങ്ങളാണ് കഥകളിയിൽ പാടി
അഭിനയിക്കപ്പെടുന്നത്.ഏകദേശം
അഞ്ഞൂറോളം ആട്ടക്കഥകൾ
മലയാളസാഹിത്യത്തിന്റെ ഭാഗമായി
സാഹിത്യത്തിലുണ്ട്.
കൊട്ടാരക്കരത്തമ്പുരാന്റെ
രാമനാട്ടത്തിലെ
എട്ടുദിവസത്തെ കഥകളാണ്
ആദ്യത്തെ ആട്ടക്കഥ.
കോട്ടയത്തുതമ്പുരാന്റെ
ബകവധം,
കല്യാണസൗഗന്ധികം,
കിർമ്മീരവധം,
നിവാതകവചകാലകേയവധം,
ഉണ്ണായി
വാര്യരുടെ 'നളചരിതം',
ഇരയിമ്മൻ
തമ്പിയുടെ 'ഉത്തരാസ്വയംവരം',
കീചകവധം,
കിളിമാനൂർ
രാജരാജവർമ്മ കോയിത്തമ്പുരാന്റെ
രാവണവിജയം,
അശ്വതിതിരുനാൾ
രാമവർമ്മത്തമ്പുരാന്റെ
രുക്മിണീസ്വയംവരം,
പൂതനാമോക്ഷം,
പൗണ്ഡ്രകവധം,
അംബരീഷചരിതം
എന്നിവ വ്യാപകമായി പ്രചാരമുള്ള
ആട്ടക്കഥകളിൽ പെടുന്നു.
വേഷങ്ങൾ
കഥകളിയിൽ
പ്രധാനമായി ആറു തരത്തിലുള്ള
വേഷങ്ങളാണുള്ളത്.
കഥാപാത്രങ്ങളുടെ
ആന്തരീകസ്വഭാവത്തിനനുസരിച്ചാണ്
വിവിധവേഷങ്ങൾ നൽകുന്നത്.
ഇവരുടെ
ചമയത്തിലുള്ള നിറക്കൂട്ടുകളും
വേഷവിധാനങ്ങളും ഈ വേഷങ്ങൾ
അനുസരിച്ച് വ്യത്യസ്തമാണ്.
പച്ച
സ്വാതികസ്വഭാവമുള്ള
കഥാപാത്രങ്ങൾക്ക് പച്ചവേഷം;
ഇതിഹാസങ്ങളിലെ
വീരനായകന്മാരെയെല്ലാം പച്ച
വേഷത്തിൽ അവതരിപ്പിക്കുന്നു.
നന്മയുടെ
ഭാവങ്ങളാണ് പച്ചവേഷങ്ങൾ.
വീരരായ
രാജാക്കന്മാർ,
രാമൻ,
ലക്ഷ്മണൻ,
തുടങ്ങിയവർക്ക്
പച്ചവേഷങ്ങളാണ്.
കത്തി
രാജസസ്വഭാവമുള്ള
കഥാപാത്രങ്ങൾക്കാണ് സാധാരണയായി
കത്തിവേഷം നൽകുക.
രാവണൻ,
ദുര്യോധനൻ,
കീചകൻ,
ശിശുപാലൻ,
നരകാസുരൻ
തുടങ്ങിയവർക്ക് കത്തിവേഷമാണ്.
‘പച്ച‘
വേഷത്തോടു സമാനമായ നിറക്കൂട്ടിൽ
ചുവന്ന വരകൾ കവിളുകളിൽ
വരയ്ക്കുകയും മൂക്കിലും
നെറ്റിയിലും വെള്ള ഉണ്ടകൾ
വയ്‌ക്കുകകയും ചെയ്യുന്നു.
വസ്ത്രാഭരണങ്ങൾ
എല്ലാം പച്ചവേഷം പോലെ തന്നെയാണ്.
കരി
താമസസ്വഭാവികളായ
വനചാരികൾക്കാണ് കരിവേഷം
നൽകുക. ഇവരിൽ
ആണ്കരിക്ക് കറുത്തതാടി
കെട്ടിയിരിക്കും.
ഉദാ:കാട്ടാളൻ.
പെൺകരിക്ക്
നീണ്ടസ്തനങ്ങളും കാതിൽ തോടയും
കെട്ടിയിരിക്കും.
ഉദാ:
നക്രതുണ്ടി,
ശൂർപ്പണഖ,
ലങ്കാലക്ഷ്മി.
താടി
പ്രധാനമായും മൂന്ന് തരത്തിലുള്ള താടി വേഷങ്ങളാണുള്ളത്.- വെള്ളത്താടി - ഹനുമാൻ, നന്ദികേശ്വരൻ പോലെയുള്ള അതിമാനുഷരും സ്വാതികസ്വഭാവത്തോടുകൂടിയവരും ആയ കഥാപാത്രങ്ങൾക്ക് വെള്ളത്താടി വേഷമാണ് നൽകുക.
- ചുവന്നതാടി - താമസസ്വഭാവികളായ കഥാപാത്രങ്ങൾക്കാണ് ചുവന്ന താടി നൽകുക.ഉദാ:ബകൻ, ബാലി, സുഗ്രീവൻ,ദുശ്ശാസനൻ,ത്രിഗർത്തൻ
- കറുത്തതാടി-ദുഷ്ടകഥാപാത്രങ്ങൾക്കാണ് കറുത്ത താടി വേഷം .
മിനുക്ക്
സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണ് നൽകുക.പഴുപ്പ്
ദേവകളായ ചില കഥാപാത്രങ്ങൾക്കാണ് പഴുപ്പുവേഷം. ഉദാ:ആദിത്യൻ, ശിവൻ.വാദ്യങ്ങൾ
കഥകളിയിൽ
ഉപയോഗിക്കുന്ന വാദ്യങ്ങളാണ്
ചെണ്ട,
മദ്ദളം,
ചേങ്ങില,
ഇലത്താളം,
ഇടയ്ക്ക,
ശംഖ്
എന്നിവ.
ചില
സ്ഥലങ്ങളിൽ പഞ്ചമേളമെന്ന
ശുദ്ധമേളവും ഉപയോഗിക്കാറുണ്ട്.
രംഗസജ്ജീകരണം
അധികം
സജ്ജീകരണങ്ങൾ കഥകളിക്ക് വേദി
ഒരുക്കുന്നതിന് ആവശ്യമില്ല.
ക്ഷേത്രാങ്കണത്തിൽ
വച്ചു നടത്തുമ്പോൾ വേദിയായി
ആനപ്പന്തലോ ഒരു ചെറിയ ഓലപ്പന്തലോ
മതിയാകും. അരങ്ങിലെ
വെളിച്ചത്തിന് ഒരു വലിയ
ഓട്ടുനിലവിളക്ക് രണ്ടു
വശത്തേക്കും കനത്ത തിരിയിട്ട്
കത്തിക്കുന്നു.
ഈ
വിളക്ക് “ആട്ടവിളക്ക്” എന്ന്
അറിയപ്പെടുന്നു.
വിളക്കിന്റെ
ഒരു തിരി നടന്റെ നേർക്കും
മറ്റേത് കാണികളുടെ നേർക്കും
ആണ് കത്തിക്കാറുള്ളത്.
ഇവ
കൂടാതെ രംഗമാറ്റങ്ങൾ
സൂചിപ്പിക്കാനും മറ്റുമായി
ഒരു തിരശ്ശീലയും ഉപയോഗിക്കുന്നു.
മുദ്രകൾ
കഥകളി
പദങ്ങളുടെ രംഗഭാഷയണ് മുദ്രകൾ.
പ്രധാനമായും
24 മുദ്രകൾ
അടിസ്ഥാനമുദ്രകളായി
കണക്കാക്കപ്പെടുന്നു.
- പതാക, 2.മുദ്രാഖ്യം, 3.കടകം, 4.മുഷ്ടി, 5.കർത്തരീമുഖം, 6.ശുകതുണ്ഡം, 7.കപിത്ഥകം, 8.ഹംസപക്ഷം, 9.ശിഖരം, 10.ഹംസാസ്യം, 11.അഞ്ജലി, 12.അർധചന്ദ്രം, 13.മുകുരം, 14.ഭ്രമരം, 15.സൂചികാമുഖം, 16.പല്ലവം, 17.ത്രിപതാക, 18.മൃഗശീർഷം, 19.സർപ്പശിരസ്സ്, 20.വർദ്ധമാനകം, 21.അരാളം, 22.ഊർണ്ണനാഭം, 23.മുകുളം, 24.കടകാമുഖം
ചടങ്ങുകൾ
കേളികൊട്ട്
കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി. സന്ധ്യയ്ക്ക് മുമ്പാണ് കേളികൊട്ട്. കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്....അരങ്ങുകേളി
കളി
തുടങ്ങിക്കഴിഞ്ഞുവെന്നറിയിക്കുന്ന
ഗണപതികൊട്ടാണ് അരങ്ങുകേളി.
ചെണ്ടയില്ലാതെ
മദ്ദളവും ചേങ്ങിലയും ഇലത്താളവും
ഇതിനുപയോഗിക്കുന്നു.
തോടയം
ഇത്
ഇഷ്ടദേവതാ പൂജയാണ്.
കുട്ടിത്തരം
വേഷക്കാർ തിരശ്ശീലയ്‌ക്ക്
പുറകിൽ നിന്നു നടത്തുന്ന
സ്‌തുതിപരമായ നൃത്തമാണു
തോടയം.
വന്ദനശ്ലോകം
പൊന്നാനി
എന്ന പ്രധാന പാട്ടുകാരനും,
ശിങ്കിടി
എന്ന രണ്ടാം പാട്ടുകാരനും
ചേർന്ന് പാടുന്നതാണ് വന്ദനശ്ലോകം.
പുറപ്പാട്
ഒരു
പുരുഷവേഷവും സ്ത്രീവേഷവും
തിരശ്ശീല നീക്കി രംഗത്തു
ചെയ്യുന്ന പ്രാർത്ഥനാപരമായ
ചടങ്ങാണ് പുറപ്പാട്.
കഥകളിയിലെ
ഏറെക്കുറെ ഏല്ലാ കലാശങ്ങളും
അടവുകളും ഈ ചടങ്ങിൽ
ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ
പുറപ്പാട് ചെയ്ത് ഉറപ്പിക്കുന്ന
ഒരു കലാകാരന് മറ്റ് വേഷങ്ങൾ
രംഗത്ത് അവതരിപ്പിക്കുന്നതിനുള്ള
പരിശീലനമായും ഈ ചടങ്ങ്
പ്രയോജനപ്പെടുന്നു.
മേളപ്പദം
ഗീതാഗോവിന്ദത്തിലെ
“മഞ്ജൂതര കുഞ്ജദള” എന്ന
അഷ്ടപദി പാടുകയും മേളം
നടത്തുകയും ചെയ്യുന്നതാണ്
മേളപ്പദം.
കഥകളിക്ക്
അഷ്ടപദിയോട് ഉള്ള കടപ്പാട്
ഇത് വ്യക്തമാക്കുന്നു.
പദത്തിന്റെ
അവസാനത്തിൽ മേളക്കാർ
മുമ്പോട്ടുവന്ന് അവരുടെ
അഭ്യാസം പ്രകടിപ്പിക്കുന്നു.
ഈ
ചടങ്ങിനു “നിലപ്പദം” എന്നും
പേരുണ്ട്.
കഥാരംഭം
കഥകളി
കഥയുടെ ആരംഭംകുറിക്കുന്നതാണ്
കഥാരംഭം
അഭിനയം
അരങ്ങിൽ
കഥാപാത്രങ്ങൾ ഒന്നും തന്നെ
സംസാരിക്കുന്നില്ല.പശ്ചാത്തലത്തിൽനിന്നും
പാട്ടുകാരുടെ പാട്ടിനനുസരിച്ച്
കൈമുദ്രകൾ
മുഖേന കഥ പറയുകയാണ് ചെയ്യുന്നത്
കലാശം
ഓരോ
പദത്തിലെയും ചരണങ്ങളുടെ
അഭിനയം അവസാനിപ്പിക്കുന്നത്
കലാശത്തോടു കൂടിയാണ്.ഇതില്‍
നിന്നാണ് അവസാനിപ്പിക്കുക
എന്ന അര്‍ത്ഥത്തില്‍ കലാശം
എന്ന പ്രയോഗം സംഭാഷണശൈലിയില്‍
കടന്നു വന്നത്.
ധനാശി
പാടല്‍
കഥ
തീര്‍ന്നു എന്നറിയിക്കുന്ന
ശ്ലോകമാണിത്
Subscribe to:
Posts (Atom)