ഈ അവധിക്കാലം എനിക്ക് സന്തോഷത്തോടൊപ്പം സങ്കടങ്ങളും നിറഞ്ഞതായിരുന്നു. എന്നിരുന്നാലും കളിയും, ചിരിയും, കുസൃതിയും, വഴക്കുകളും ഉള്‍ക്കൊണ്ട ഈ അവധിക്കാലംഎല്ലാ വര്‍ഷത്തെക്കാളും ഗംഭീരമായിരുന്നു എന്ന് എനിക്കു തോന്നുന്നു.ഈ അവധിക്കാലത്താണ് ഞാന്‍ ആദ്യമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയത്.എന്റെ മാമനെ മസ്കറ്റിലേക്ക് യാത്രയാക്കാന്‍ വേണ്ടിയാണ് ഞാന്‍ എന്റെ കുടുംബാംഗങ്ങളോടൊപ്പം പോയത്.മാമന് പോകുന്നതിന്റ വിഷമംഞങ്ങള്ക്കെല്ലാവര്ക്കും ഉണ്ടായിരുന്നെങ്കിലും വിമാനം ഉയര്‍ന്നു പൊങ്ങുന്നതും താഴ്ന്നു വരുന്നതും വളരെ സന്തോഷകരമായ കാഴ്ചകളായിരുന്നു. ഇത് ഞാനൊരിക്കലും മറക്കില്ല.
ഇനി ഈ അവധിക്കാലത്തെ എന്റെ വിഷമം എന്താണെന്നോ ? എനിക്ക് കൂട്ടുകാരുമായി അധികസമയം കളിക്കുന്നതിനോ ബന്ധു വീടുകളില്‍ അവധിക്കാലം ചിലവഴിക്കുന്നതിനോ കഴിഞ്ഞില്ല. കാരണമെന്താണെന്നോ? ഞാന്‍ അമ്മന്‍കോവിലില്‍ ചെറിയ ജോലികളൊക്കെ ചെയ്യാന്‍ പോകും . എനിക്കൊരു പഴയ സൈക്കിളുണ്ട്.രാവിലെ അഞ്ചര മണിയാകുമ്പോഴേക്കും കുളിച്ചൊരുങ്ങി ഞാന്‍ അമ്പലത്തിലെത്തും പത്തു മണിയാകുമ്പോഴേക്കും തിരിച്ചെത്തും. വൈകിട്ട് അഞ്ചു മണിക്ക് വീണ്ടും അമ്പലത്തില്‍ പോകും രാത്രി എട്ടു മണിയോടെ തിരികെ വീട്ടിലെത്തും. ചില ദിവസങ്ങളില്‍ കൂട്ടിനു ചേച്ചിയുമുണ്ടാകും. എന്നാലെന്താ എനിക്ക് എന്റെ അച്ഛനെയും അമ്മയെയും സഹായിക്കാന്‍ കഴിഞ്ഞല്ലോ..അച്ഛനു കൂലിപ്പണിയാണ്. എന്നും ജോലിയുണ്ടാകില്ല. അമ്മ വീട്ടു ജോലികള്‍ക്കു കൂടി പോകുന്നതു കൊണ്ടാണ് ചെലവു നടക്കുന്നത് .ചേച്ചി പത്താം ക്ളാസ് കഴിഞ്ഞു .ഇനി തുടര്‍ന്നു പഠിക്കണമെങ്കിലും ധാരാളം പണം വേണം.
എനിക്കു ഏറ്റവും സന്തോഷം തോന്നുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അമ്പലത്തില്‍ ഞാനൊരു കടയിട്ടു .ക്ഷേത്രത്തിലേക്കു വേണ്ടുന്ന എണ്ണ,തിരി,കര്‍പ്പൂരം,നെയ്യ്,പനിനീര്,മാല തുടങ്ങിയവയൊക്കെ അവിടെ വില്പ്പനയ്കുണ്ട്.അതില്‍ നിന്നു കിട്ടുന്ന വരുമാനവും ഞാന്‍ അച്ഛനമ്മമാര്‍ക്കു കൊടുക്കും.എന്തൊക്കെയായാലും ഈ അവധിക്കാലം മനോഹരമായിരുന്നു എന്ന് എനിക്കു തോന്നുന്നു....
രമ്യേഷ് മുത്തു std-7A

Congrats Remyesh..
ReplyDeleteBest wishes
S pr
ReplyDelete