Wednesday, 27 August 2014

രുചിയും ചേരുവയും


പരീക്ഷണക്കുറിപ്പ്
ചേരുവകളുടെ അളവ് രുചിയെ സ്വാധീനിക്കുമോ?
 ലക്ഷ്യം 
ആഹാരപദാര്‍ത്ഥങ്ങളിലെ  ചേരുവകളുടെ അളവ് അവയുടെ രുചിയെ സ്വാധീനിക്കുമോ എന്ന് കണ്ടെത്തുക 
സാമഗ്രികള്‍
നാരങ്ങ, ഉപ്പ്, പഞ്ചസാര,വെള്ളം,ഗ്ലാസ്സ്,സ്പൂണ്‍
പ്രവര്‍ത്തനരീതി
  4 ഗ്ലാസുകളില്‍  തുല്യ അളവില്‍ നാരങ്ങാ നീര് എടുക്കുന്നു. തുല്യ അളവില്‍ വെള്ളം ചേര്‍ക്കുന്നു ഒന്നില്‍ കൂടിയ അളവില്‍ ഉപ്പ് ചേര്‍ക്കുന്നു.ഒന്നില്‍ പാകത്തിന് ഉപ്പ് ചേര്‍ക്കുന്നു. ഒന്നില്‍  പാകത്തിന്പഞ്ചസാര ചേര്‍ക്കുന്നു.ഒന്നില്‍ മറ്റൊന്നും ചേര്‍ക്കുന്നില്ല. രുചിച്ചു നോക്കുന്നു. 
നിരീക്ഷണം

പാകത്തിന് പഞ്ചസാരയും പാകത്തിന് ഉപ്പും ചേര്‍ത്ത നാരങ്ങാനീരിന് നല്ല രുചി അനുഭവപ്പെട്ടു.
നിഗമനം
ആഹാരപദാര്‍ത്ഥങ്ങളിലെ  ചേരുവകളുടെ അളവ് അവയുടെ രുചിയെ സ്വാധീനിക്കും .അളവ് കൂടിയാലും കുറഞ്ഞാലും രുചി കുറയും.



Friday, 15 August 2014

സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ് 15

പതാക ഉയര്‍ത്തല്‍


                                                   സ്വാതന്ത്ര്യ ദിനസന്ദേശം
                                   ദേശഭക്തിഗാനം -നൃത്താവതരണം
                                                          ദേശഭക്തിഗാനം







                                                       പതിപ്പു പ്രകാശനം



                                                     പ്ലക്കാര്‍ഡ് പ്രദര്‍ശനം
                                                  


happy independence day




Thursday, 14 August 2014

പതാക നിര്‍മ്മാണം

സ്വാതന്ത്ര്യ ദിനാഘോഷത്തിനു വേണ്ടി ഉപയോഗിക്കാനുള്ള പതാകകള്‍ കുട്ടികള്‍ സ്കുളില്‍ വച്ചു തന്നെ നിര്‍മ്മിച്ചു
 രണ്ടാം ക്ലാസുകാരുടെ പതാക നിര്‍മ്മാണത്തില്‍ നിന്ന്


Wednesday, 13 August 2014

മഴവില്ല് ഉണ്ടാക്കാം


               




  രീക്ഷക്കുറിപ്പ്




 

പ്രശ്നം
ക്ളാസ്സിലെങ്ങനെ ഒരു മഴവില്ല് 
ഉണ്ടാക്കാം
ലക്ഷ്യം
ദൃശ്യ പ്രകാശത്തില്‍ നിന്നും 
മഴവില്ല് ഉണ്ടാക്കുക.
സാമഗ്രികള്‍
പരന്ന പാത്രം,സമതല ദര്‍പ്പണം,ജലം
 ,പ്രിസം, സമതലദര്‍പ്പണസ്ട്രിപ്പ്
പ്രവര്‍ത്തനരീതി
പരന്ന പാത്രത്തില്‍ നിറയെ ജലമെടുത്ത്
 വെയിലത്തു വയ്ക്കുക .ജലത്തില്‍ ഒരു
 സമതലദര്‍പ്പണം ചരിച്ച് വയ്ക്കുക 
അതില്‍നിന്നുള്ള പ്രകാശം ഭിത്തിയില്‍
 പതിപ്പിക്കുക.ദര്‍പ്പണം ഏകദേശം 60 ഡിഗ്രിയില്‍ ചരിയുമ്പോള്‍ ഭിത്തിയില്‍ മഴവില്ല് ദൃശ്യമാകും .
ഒരു സമതല ദര്‍പ്പണ സ്ട്രിപ്പ് ഉപയോഗിച്ച് പ്രകാശം പ്രിസത്തില്‍ പതിപ്പിക്കുക .പ്രിസത്തിന്റെ മറുവശത്ത് മഴവില്ല് ദൃശ്യമാകും
ഉപയോഗ ശുന്യമായ ഒരു CD ഉപയോഗിച്ച് സുര്യപ്രകാശം ഭിത്തിയില്‍ പതിപ്പിക്കുക മഴവില്ല് ദൃശ്യമാകും
ഒരു സമതല ദര്‍പ്പണസ്ട്രിപ്പ് മഴവില്‍ 
നിറങ്ങളുടെ പാതയില്‍ പിടിച്ചാല്‍
 ഓരോ നിറങ്ങളെയും വേര്‍തിരിച്ചു
 കാണാന്‍ കഴിയും
നിഗമനം
  • സൂര്യപ്രകാശത്തിന് പ്രകീര്‍ണ്ണനം സംഭവിക്കുന്നതു കൊണ്ടാണ് മഴവില്ല് ഉണ്ടാകുന്നത്
  • സൂര്യപ്രകാശം ഒരു മാധ്യമത്തില്‍
    നിന്നും മറ്റൊരു മാധ്യമത്തിലേക്ക്
     പ്രവേശിക്കുമ്പോള്‍ പ്രകാശ പാതയ്ക്ക് അപവര്‍ത്തനം സംഭവിക്കുന്നു.സൂര്യപ്രകാശത്തിലെ ഘടകവര്‍ണ്ണങ്ങള്‍ക്ക് തരംഗദൈര്‍ഘ്യത്തിന് ആനുപാതികമായി അപവര്‍ത്തനം സംഭവിക്കുന്നതു കൊണ്ടാണ് മഴവില്ല് ഉണ്ടാകുന്നത്.

Monday, 11 August 2014

സംസ്കൃത ദിനം ആഗസ്റ്റ് -11

                                         
           സംസ്കൃത ദിനമായി ശ്രാവണപൂര്‍ണ്ണിമയായ ആഗസ്റ്റ്-11 ആചരിച്ചു
സംസ്കൃത ദിനത്തില്‍ പ്രത്യേക സംസ്കൃതം അസംബ്ലി നടത്തി. വാര്‍ത്ത,പ്രഭാഷണം,മഹദ്വചനം,കഥാകഥനം,ഗാനം,സ്ഥലപരിചയം, സ്വയം പരിചയം,കടങ്കഥ,എന്നിവയെല്ലാം സംസ്കൃതത്തില്‍ അവതരിപ്പിച്ചു.കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ട ഭാഗങ്ങള്‍ മലയാളത്തില്‍ അവതാരകര്‍ തന്നെ വിശദീകരിച്ചു.
                                                             
                                                           ഈശ്വര പ്രാര്‍ത്ഥന

                                                             സന്ദേശം
                                                           പ്രതിജ്ഞ
                                                                 വാര്‍ത്ത

                                                                      കടങ്കഥ
                                                               സ്ഥലപരിചയം
                                                              സ്വയം പരിചയം
                                                                മഹദ്വചനം


                                                                     സ്ഥലപരിചയം

                                                                      പ്രഭാഷണം

                                                                          കഥാകഥനം



ഗാനം
                                                                           ഗാനം

                                                          പതിപ്പ് പ്രകാശനം