കൊട്ടാരക്കര : കേരളപാഠാവലി ആറാംതരം പാഠപുസ്തകത്തിലെന്റെ പാലാഴി എന്ന പാഠഭാഗത്തെ ദൃശ്യവൽക്കരിച്ച് കൊണ്ട് തയ്യാറാക്കിയ "ഒരു പുഷ്പം മാത്രമെൻ..." എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ മേക്കിങ് വീഡിയോ റിലീസായി. പ്രശസ്ത ഗായകൻ ബാബുരാജിന്റെ ജീവിതകഥയാണ് ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് കൊല്ലം ഡയറ്റിലെ രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികളാണ് ഷോർട്ട് ഫിലിം നിർമാണം പൂർത്തിയാക്കിയത്. ഡയറ്റിലെ മലയാളം അധ്യാപകൻ ജി എസ് ദിലീപ് കുമാറിന്റെയും, പടിഞ്ഞാറ്റിൻകര സ്കൂളിലെ പ്രഥമാധ്യാപകൻ വേണുകുമാർ ജി യുടെയും പൂർണ സഹകരണത്തോടെയാണ് അധ്യാപക വിദ്യാർത്ഥികൾ ചിത്രീകരണം പൂർത്തിയാക്കിയത്. രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികളുടെ അധ്യാപക പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ചിത്രീകരണം തുടങ്ങിയത്, എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ചിത്രീകരണം വിപുലപ്പെടുത്തുകയും ഇതൊരു റിസോഴ്സ് ആയി മാറ്റുവാനും തീരുമാനിക്കുകയാണ് ഉണ്ടായത്
അഭിനേതാക്കൾ:
ബാലഗണേഷ്
അഭിനന്ദ്
അൽ-അമീൻ
ഗോകുൽ
ആദി
ദീപക്
ക്യാമറ,സംവിധാനം :
ആദർശ് (രണ്ടാംവർഷ അധ്യാപക-വിദ്യാർഥി ഡയറ്റ് കൊല്ലം)
എഡിറ്റിങ്, ഛായാഗ്രഹണം:
അസ്ലം (രണ്ടാംവർഷ അധ്യാപക-വിദ്യാർഥി ഡയറ്റ് കൊല്ലം)
കഥ :
ശിവേന്ദു (രണ്ടാംവർഷ അധ്യാപക-വിദ്യാർത്ഥി ഡയറ്റ് കൊല്ലം)
തിരക്കഥ :
നിയതി (രണ്ടാംവർഷ അധ്യാപക-വിദ്യാർത്ഥി ഡയറ്റ് കൊല്ലം)
സംഭാഷണം :
ആർഷ (രണ്ടാംവർഷ അധ്യാപക-വിദ്യാർത്ഥി ഡയറ്റ് കൊല്ലം)
🌱എന്താണാവോ
ReplyDelete