കൊട്ടാരക്കര: കേരളപാഠാവലി ആറാം ക്ലാസിലെ പാട്ടിൻറെ പാലാഴി എന്ന പാഠഭാഗത്തെ ആസ്പദമാക്കിക്കൊണ്ട് ഡയറ്റിലെ രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികളായ ആദർശ്, അസ്‌ലം, ആർഷ, നിയതി, ശിവേന്ദു എന്നീ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം കൊല്ലം ഡയറ്റ് ലക്ചറർ ജി.എസ്.ദിലീപ് കുമാർ പ്രകാശനം ചെയ്തു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് അധ്യാപക പരിശീലനത്തിന്റെ ഭാഗമായിട്ടാണ് അധ്യാപക വിദ്യാർത്ഥികൾ ഷോർട്ട് ഫിലിം നിർമ്മിച്ചത്. ഷോർട്ട് ഫിലിമിന് മുന്നോടിയായി പുറത്തിറക്കിയ മേക്കിങ് വീഡിയോ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ചിത്രത്തിൻറെ സംവിധാനവും ക്യാമറയും നിർവഹിച്ചിരിക്കുന്നത് ആദർശ് ആണ്. കഥ ശിവേന്ദുവും തിരക്കഥ നിയതിയും സംഭാഷണം ആർഷയും നിർവഹിച്ചു. ചിത്രത്തിൻറെ എഡിറ്റിങ്ങും ചായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് അസ്‌ലം ആണ്. അധ്യാപക വിദ്യാർഥികൾ നിർമ്മിച്ച ഈ ഹ്രസ്വചിത്രം ഒരു പഠനോപാദിയായി ഉപയോഗപ്പെടുത്താമെന്ന് അധ്യാപകർ അഭിപ്രായപ്പെടുകയുണ്ടായി. ഷോർട്ട് ഫിലിം പ്രകാശനത്തിൽ ഡയറ്റ് പ്രിൻസിപ്പൽ Dr: പി.ബാബു കുട്ടൻ, PSTE സീനിയർ ലക്ചറർ Dr: A. മുഹമ്മദ് കബീർ, മറ്റ് അധ്യാപകർ, അധ്യാപക വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
No comments:
Post a Comment