Tuesday, 29 April 2014

തൊഴില്‍ സുരക്ഷയ്ക്കും ​​​ആരോഗ്യത്തിനുമായുള്ള ദിനം ഏപ്രില്‍ 28

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ആഹ്വാനപ്രകാരം 2003 മുതല്‍ ഏപ്രില്‍ 28 'തൊഴിലിലെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായുള്ള ദിന' മായി ആചരിച്ചു വരുന്നു.

Saturday, 26 April 2014

കഥാപൂരണം


7ാംക്ലാസിലെ അടിസ്ഥാനപാഠാവലിയുടെ വാര്‍ഷിക മൂല്യ നിര്‍ണ്ണയത്തിനു നല്‍കിയിരുന്ന കഥാപൂരണത്തില്‍ നിന്നും തിരഞ്ഞെടുത്ത ഒരു രചന(ഉല -അക്ബര്‍ കക്കട്ടില്‍)

ഒരിക്കല്‍ കൂടി
ബസ്സിലിരുന്ന് പുറത്തേക്ക് നോക്കുകയായിരുന്നു മാളുവമ്മ.കണ്ണീര്‍ നിറയുന്നതു മൂലം കാഴ്ചകളൊന്നും വ്യക്തമല്ല.ജീവിതം എന്നത് ഒരു നോവിന്റെ തിരിനാളമാണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ വൈകിപ്പോയി.ജീവിതത്തില്‍ ഇങ്ങനെയൊരു വിഷമഘട്ടമുണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. നീണ്ട കാലത്തിനു ശേഷം ഞാന്‍ വീണ്ടും ഒറ്റയ്കു യാത്ര തുടരുന്നു.ഈ എകാന്തത മറികടക്കാന്‍ അഗതി മന്ദിരം എനിക്ക് ആശ്രയമാകുമോ....?എന്റ മകള്‍ ഇപ്പോള്‍ എന്തു മാത്രം വിഷമിക്കുന്നുണ്ടാകും...........മാളുവമ്മയുടെ ചിന്തകള്‍ പുറകോട്ടോടി...
''എന്താ അമ്മേ മുഖം വല്ലാതെയിരിക്കുന്നല്ലോ.'' മകള്‍ മീനയുടെ ശബ്ദം കേട്ടാണ് ഞാന്‍ മുഖം ഉയര്‍ത്തിയത്.അവള്‍ കാപ്പിയുമായി വന്നതാണ്. ''വല്ലാത്ത ചുമ ....മോളേ മരുന്നു തീര്‍ന്നു.''
''ഞാന്‍ ചേട്ടനോടു പറയാം.'' അവള്‍ പറഞ്ഞു.
''വേണ്ട ഇനി മരുന്നൊന്നും വേണ്ട . അതിനുള്ള പണം നിങ്ങള്‍ എങ്ങനെ കണ്ടെത്തും? ''
''അമ്മ അതിനൊന്നും വിഷമിക്കേണ്ട. എനിക്ക് അതൊന്നും ഒരു ബുദ്ധിമുട്ടല്ല.ഞാന്‍ ചേട്ടനോട് പറഞ്ഞ് എല്ലാം ശരിയാക്കി ക്കൊള്ളാം.''അവള്‍ പറഞ്ഞു.
''മീനേ..മീനേ... ഇവിടെ വാ. . എന്റ ഷര്‍ട്ട് ഇസ്തിരിയിട്ടോ?''മീനയുടെ ഭര്‍ത്താവ് മനുവാണ്
'' ഉവ്വല്ലോ. ചോറും പൊതിഞ്ഞു വച്ചിട്ടുണ്ട് . ഇനിയെന്തു വേണം? ങാ പിന്നേ അമ്മയുടെ മരുന്നു തീര്‍ന്നു. ''
'' ഹോ...ശല്യം.... മരുന്നു വാങ്ങി ഞാന്‍ മുടിഞ്ഞു.''
''അയ്യോ ചേട്ടാ പതുക്കെ പറയൂ അമ്മ അപ്പുറത്തുണ്ട്. കേള്‍ക്കും.''
''ഹും... കേള്‍ക്കട്ടെ.ഇങ്ങനെയുണ്ടോ ഒരു ശല്യം എപ്പോഴും ചുമയും കുരയും തന്നെ . തുപ്പിത്തുപ്പിക്കിടന്നോളും . ഒരു വൃത്തിയുമില്ല. നിന്റ അച്ഛന്‍ കേളു എങ്ങനെയാ ഇതിനെ സഹിച്ചിരുന്നത്. എനിക്ക് അങ്ങേരെ വലിയ ബഹുമാനമായിരുന്നു. ദൃഢഗാത്രനായിരുന്നു.എന്നാല്‍ നിന്റെ തള്ളയോ ? ഒന്നിനും കൊള്ളാതെ കിടക്കുന്നതു കണ്ടില്ലേ.എങ്ങനെയും ഇവരെ ഇവിടെ നിന്നും ഒഴിപ്പിച്ചാലേ എനിക്കു സമാധാനമാകൂ.'' മനു രോഷത്തോടെ പറഞ്ഞു.
''അയ്യോ ചേട്ടാ അങ്ങനെ പറയരുത് എന്തൊക്കെയായാലും എന്റെ അമ്മയല്ലേ .നമ്മളല്ലാതെ അവര്‍ക്ക് വേറെയാരാ ഉള്ളത് ?''മീന കരച്ചിലിന്റെ വക്കത്തെത്തി.
''അതൊന്നും എനിക്കറിയേണ്ട .ഞാന്‍ നിന്നെയാണ് വിവാഹം കഴിച്ചത് . നിന്നെ സംരക്ഷിക്കേണ്ട ചുമതല മാത്രമേ എനിക്കുള്ളൂ.'' മനു ചവിട്ടിക്കുതിച്ച് പുറത്തേക്ക് പോയി.
ചേട്ടനെ ധിക്കരിച്ച് ഞാന്‍ എങ്ങനെ എന്റ അമ്മയെ സംരക്ഷിക്കും? എനിക്കു സ്വന്തമായി വരുമാനവുമില്ലല്ലോ...എന്നാല്‍ ഇത്രയും കഷ്ടപ്പെട്ട് എന്നെ വളര്‍ത്തിയ അമ്മയെ ഞാന്‍ എങ്ങനെ പുറന്തള്ളും?ഭഗവാനേ...... ഞാന്‍ ഇനി എന്തു ചെയ്യും.....?എന്തു തന്നെ വന്നാലും എന്റെ അമ്മയെ ഞാന്‍ കളയില്ല.മീന ചിന്താധീനയായി.
മനുവിന്റെ സംസാരം എന്റെ മനസ്സിനെ വല്ലാതെ അലട്ടി. എന്റെ മകളുടെ ജീവിതം സുഖകരമായില്ലെങ്കില്‍ എനിക്ക് എങ്ങനെ സ്വസ്ഥതയുണ്ടാകും? അവളുടെ സന്തോഷമാണ് എന്റെ സന്തോഷം അതിനാല്‍ ഞാന്‍ ഇവിടെ നിന്നും പോയേ തീരൂ.ഞാന്‍ ഉറച്ച തീരുമാനമെടുത്തു. എന്റ ശിഷ്ടജീവിതം ഏതെങ്കിലും അഗതിമന്ദിരത്തിലാവട്ടെ..... ചിന്തിച്ചു ദൂരം പിന്നിട്ടതറിഞ്ഞില്ല .ഇതാ അഗതിമന്ദിരത്തിനു മുന്‍പില്‍ ബസ് നിര്‍ത്തിയിരിക്കുന്നു. ഞാന്‍ സാവധാനം താഴേക്കിറങ്ങി. എന്റ പഴയ ജീവിതം ഒരിക്കല്‍ കൂടി കിട്ടിയിരുന്നെങ്കില്‍................അടുത്ത ജന്മത്തിലെങ്കിലും അതിനു കഴിയട്ടെ...........................

                                                                                                            ശ്രീലക്ഷ്മി.എസ്
                                                                                                                                 std 7A


Wednesday, 23 April 2014

ലോക പുസ്തകദിനം ഏപ്രില്‍ -23

                               ഇന്ന് ലോക പുസ്തകദിനം

“Books are the quietest and most constant of friends; they are the most accessible and wisest of counselors, and the most patient of teachers.”
Charles William Eliot
                
          എല്ലാ വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വേൽ ഡേ സർവെൻടീസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.
           "പുസ്തകങ്ങളെ കൂട്ടുകാരാക്കൂ ''
           ''ആ സൗഹൃദം ആസ്വദിക്കൂ ''

Tuesday, 22 April 2014

ലോകഭൗമദിനം - കവിത

           എവിടേക്ക്
എങ്ങോട്ടീ വയലുകള്‍ മാഞ്ഞൂ
എങ്ങോട്ടീ പുഴകള്‍ മറഞ്ഞൂ
ജീവന്റ നാളമാം ഹരിതാഭയുള്ളൊരു
സപ്തദ്വീപെങ്ങു പോയ് മറഞ്ഞു.
പുത്തനായെത്തിയ പാതയൊന്നാ-
വയലിന്‍ ഹൃത്തടം കീറി മുറിച്ചു.
പിന്നാലെയെത്തി നിരനിരയായ്-
കടകമ്പോളഫാക്ടറികളിരുപുറവും
പുഴയുടെ മാറിലേക്കൊഴുകിയെത്തീ-
വിഷവിസര്‍ജ്ജ്യങ്ങള്‍ മാലിന്യക്കൂമ്പാരങ്ങള്‍.
പിന്നെന്തിനേറെപ്പറയുന്നു നാം
പിന്നെന്തിനേറെ തിരയുന്നു നാം.........
                                                                                           ശ്രീരശ്മി.എസ്
                                                                  5A

ലോക ഭൗമ ദിനം ഏപ്രില്‍ 22

ഭൂമിയില്‍ പച്ചപ്പും സുഖശീതളമായ കാലാവസ്ഥയും എന്നും നിലനില്കണമെന്ന  ലക്ഷ്യത്തോടെ ഇന്ന്
ഏപ്രിൽ 22 ലോകഭൗമദിനം ആയി ആചരിക്കുന്നു. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ഹരിതനഗരങ്ങള്‍ എന്നതാണ് ഈ വര്‍ഷത്തെ  ഭൗമദിന സന്ദേശം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.

മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനിൽപ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം.ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എൻ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നതാണ് ക്രമാതീതമായി വർദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം.ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുർവിധിതിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദ്യേശിക്കുന്നത്.
''ഭൂമിയുടെ സംരക്ഷണത്തിനായിനമുക്കും ഒത്തുചേരാം ''
''പച്ചപ്പു നിലനിര്‍ത്താന്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാം''

Saturday, 19 April 2014

ലോകപൈതൃകദിനം ഏപ്രില്‍ 18

 
യുനസ്‌കോയുടെ (UNESCO) ലോകപൈതൃകസമിതിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ലോകപൈതൃക പരിപാടി തയ്യാറാക്കുന്ന പൈതൃകപട്ടികയിൽ ഇടം ലഭിക്കാവുന്ന ഭൂമിയിലെ ഏതെങ്കിലും ഒരു പ്രദേശമാണ് ലോകപൈതൃകസ്ഥാനം. വനം, പർവ്വതം, തടാകം, മരുഭൂമി, സ്മാരകങ്ങൾ, കെട്ടിടങ്ങൾ, നഗരങ്ങൾ തുടങ്ങിയവയിലേതും ലോകപൈതൃകസ്ഥാനമായി പരിഗണിക്കപ്പെടാവുന്നതാണ്. ഒരു നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 21 സ്റ്റേറ്റ് പാർട്ടികൾ (രാജ്യങ്ങൾ) ഉൾപ്പെടുന്ന ഒരു സമിതിയാണ് ലോകപൈതൃകസമിതി.

 








  നീലഗിരി മലയോര തീവണ്ടിപ്പാത



                                                                   



പശ്ചിമഘട്ടം,2012-ൽ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി
                         
ഇന്ത്യയില്‍ നിന്നും ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടിയ സ്ഥലങ്ങള്‍









ക്രമനം പേര് ഉള്‍പ്പെടുത്തിയ വര്‍ഷം
1. അജന്ത ഗുഹ 1983
2. എല്ലോറ ഗുഹ 1983
3. ആഗ്ര കോട്ട 1983
4. താജ്മഹല്‍ 1983
5. സൂര്യക്ഷേത്രം കൊണാര്‍ക്ക് 1984
6. ശില്പസ്മാരകങ്ങള്‍ മഹാബലിപുരം 1984
7. കാശിരംഗ നാഷണല്‍ പാര്‍ക്ക് 1985
8. മാനസ് വന്യജീവിസങ്കേതം 1985
9. കേവല്‍ദേവ് ദേശീയോദ്യാനം 1985
10. ഗോവയിലെ പള്ളികളും മഠങ്ങളും 1986
11. ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍ 1986
12. ഹംപിയിലെ ചരിത്രസ്മാരകങ്ങള്‍ 1986
13. ഫത്തേപ്പൂര്‍ സിക്രി 1986
14. പട്ടടക്കല്‍ ക്ഷേത്രസമുച്ചയം 1987
1. എലഫന്റാ ഗുഹകള്‍ 1987
16. ബൃഹദേശ്വരക്ഷേത്രം തഞ്ചാവൂര്‍ 1987
17. സുന്ദര്‍വന്‍ ദേശിയോദ്യാനം 1987
18. നന്ദാദേവി ദേശീയോദ്യാനം 1988
19. സാഞ്ചിയിലെ ബുദ്ധസ്മാരകങ്ങള്‍ 1989
20. ഹുമയൂണിന്റശവകുടീരം 1993
21. കുത്തബ്മിനാര്‍ 1993
22. ഹിമാലയന്‍ റെയില്‍വേ ഡാര്‍ജിലിംഗ് 1999
23. മഹാബോധി ക്ഷേത്രസമുച്ചയം ബുദ്ധഗയ 2002
24. ഭീംബഡ്കയിലെ ശിലാഗൃഹങ്ങള്‍ 2003
25. ഛത്രപതി ശിവജി ടെര്‍മിനസ് 2004
26. ചമ്പാനര്‍ പാവഗഥ് പുരാവസ്തു വിജ്ഞാന പാര്‍ക്ക് 2004
27. ചോഴക്ഷേത്രം തഞ്ചാവുര്‍ 2004
28. വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം ഉത്തരാഖണ്ഡ് 2005
29. നീലഗിരി മലയോര തീവണ്ടിപ്പാത 200
30. റെഡ്ഫോര്‍ട്ട് 2007
31. കല്‍ക്ക ഷിംല റെയില്‍വേ 2008


32.         പശ്ചിമഘട്ടം                                         2012


























































































Friday, 18 April 2014

ലോക ഹീമോഫീലിയ ദിനം ഏപ്രില്‍ 17


                      
  രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന മാംസ്യങ്ങളായ ഫാക്ടർ എട്ടിൻറെയോ ഫാക്ടർ ഒമ്പതിന്റെയോ അഭാവം (കുറവ്) മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ അഥവാ രക്തം കട്ട പിടിക്കായ്മ (haemophilia).. ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നത്കൊണ്ട് ഇതിന് രാജകീയരോഗം എന്നും പേരുണ്ട്.കൂടാതെ ക്രിസ്മസ് രോഗം എന്നു വിളിക്കുന്നതും ഈ രോഗത്തെയാണ്‌
രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥ അഥവാ ഹീമോഫീലിയ ഒരു ജനിതകവൈകല്യമാണ്‌. അമ്മയുടെ എക്സ്‌ ക്രോമസോമിലെജീൻ വികലമായാൽ ആൺകുട്ടികളിൽ ഈ അസുഖം വരാവുന്നതാണ്‌ .ഇതിനെ മറയ്ക്കാനുള്ള പകരം ജീൻ എക്സ്‌ ക്രോമസത്തിലേയുള്ളു. വൈയിൽ ഇല്ല. ഈ രോഗം കൂടുതലായി പ്രകടമാകുന്നത് ആൺകുട്ടികളിലാണ്. ഇത്തരം രോഗികളുടെ ശരീരം എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താൽ രക്തം കട്ടപിടിക്കാൻ താമസമുള്ളതിനാൽ അവിടങ്ങളിൽ ശരീരഭാഗം മുഴച്ചുവരിക,ശരീരത്തിൽ രക്തസ്രാവമുണ്ടായാൽ രക്തം നിലക്കാത്ത അവസ്ഥ എന്നിവയാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ.

Tuesday, 15 April 2014

വിഷുദിനാശംസകള്‍


                        എല്ലാകൂട്ടുകാര്‍ക്കും ഐശ്വര്യസമൃദ്ധമായവിഷു                                                ആശംസകള്‍

അംബേദ്കര്‍ ജയന്തി - ഏപ്രില്‍ 14


ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ

Sunday, 13 April 2014

ജാലിയന്‍ വാലാബാഗ് ദിനം ഏപ്രില്‍ 13


                                       ജാലിയാം വാലാ ബാഗ് സ്മാരകം
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ്‌ 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല.   ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്..എച്ച്.ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്.
                                 
ജാലിയൻ വാലാബാഗ് ഉദ്യാനത്തിലേക്കുള്ള ഇടുങ്ങിയ വഴി. ഇതിലൂടെയാണ് വെടിവെപ്പുണ്ടായത്
                                                                               
13 ഏപ്രിൽ 1919 ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ ഡയർ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു   ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടർന്നു.
                ജാലിയന്‍ വാലാബാഗിന്റെ മതിലില്‍ വെടിയേറ്റ  പാടുകള്‍                  

വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു. തിരയുടെ ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്താണ്                    കൂട്ടക്കൊലനടന്ന്മാസങ്ങൾക്കുശേഷം             ഇങ്ങിനെയൊരു കണക്കെടുപ്പു നടത്തിയത്ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു.
                                                                                                                                                                                          
                                    ജാലിയൻവാലാബാഗ്വെടിവെപ്പിൽ 
                          നിന്നും രക്ഷപ്പെടാൻ ജനങ്ങൾ എടുത്തു 
                           ചാടിയ കിണർ രക്തസാക്ഷികളുടെ 
                               കിണർ എന്ന പേരു നൽകി 
                                   സംരക്ഷിച്ചിട്ടുണ്ട്
യഥാർത്ഥത്തിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നുപറയപ്പെടുന്നു.                                                                                                                              ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു.
                                                ജനറല്‍ ഡയര്‍                                            

Saturday, 12 April 2014

ഞാന്‍ കണ്ട പുലരി


                                                                                                                                                            സങ്കല്പ സ്വപ്ന ഗോപുരം താണ്ടി ഞാന്‍ മിഴി തുറന്നു.പൊന്‍പുലരിയെ സ്വാഗതം ചെയ്തുകൊണ്ട് പക്ഷികള്‍ ചിലയ്കുന്നു.പതിയെ ഞാന്‍ മുറ്റത്തേക്കിറങ്ങി.                        ഹായ്! എത്ര മനോഹരമായ ദൃശ്യം!                                      തൊടിയിലെ പുല്ലുകളിലെ മഞ്ഞുതുള്ളികളെ                        സൂര്യന്‍ വൈഡൂര്യക്കല്ലുകളാക്കി മാറ്റിയിരിക്കുന്നു. പൂന്തോട്ടത്തിലെ പനിനീര്‍പ്പൂവിന്റ സുഗന്ധം  എന്നെ അങ്ങോട്ടാകര്‍ഷിച്ചു. പനിനീര്‍പ്പൂക്കളെ കൂടുതല്‍ വര്‍ണ്ണസുരഭിലമാക്കിക്കൊണ്ട്  പുള്ളിയുടുപ്പണിഞ്ഞ ഒരു പൂമ്പാറ്റ  ഓരോ പൂക്കളെയും ചുംബിക്കുന്നത് എന്റെ മനസ്സിനെ ഏറെ ആകര്‍ഷിച്ചു.അതിനെ ഒന്നു തൊടാന്‍ ആശയായി. പക്ഷേ കഴിഞ്ഞില്ല.അതു പറന്നകന്നു.                                     പെട്ടെന്നെവിടെ നിന്നോ ഒരു കൂ...കൂ...രവം.                                അത് പുഴയോരത്തു നില്‍ക്കുന്ന മാവിന്‍ കൊമ്പില്‍ നിന്നാണ്ഞാനോടിമാവിന്‍ചുവട്ടിലെത്തിയപ്പോഴേക്കും                                                       കുയില്‍ പറന്നകന്നിരുന്നു.                                                        അപ്പോഴാണ് മൂക്കിലേക്ക് തുളച്ചുകയറുന്ന ദുര്‍ഗന്ധം ഞാന്‍ ശ്രദ്ധിച്ചത്.ആ പുഴയില്‍ നിന്നാണ്.    ഒരു കാലത്ത് പാദസരം കിലുക്കി കുണുങ്ങിക്കുണുങ്ങി   ഒരു ഗ്രാമീണപ്പെണ്‍കൊടിയെപ്പോലെ ഒഴുകിയിരുന്നപുഴ. പാവം ഇന്ന് ഇതിന്റെയൊരവസ്ഥ.                     വ്യവസായമാലിന്യങ്ങളും അറവുശാലകളില്‍ നിന്നും സമീപത്തെ വീടുകളില്‍ നിന്നുംമറ്റും ധാരാളം മാലിന്യങ്ങളും വഹിച്ച് ഒഴുകാന്‍ വെള്ളമില്ലാതെ കെട്ടിക്കിടക്കുന്നു. പെട്ടെന്നാണ് ആ ശബ്ദം ഞാന്‍ശ്രദ്ധിച്ചത്. “മോളേ എന്നെ ഒന്നു സഹായിക്കൂ.”പാവം പുഴ... സഹായത്തിനായി കേഴുകയാണ്.   ഞാന്‍ ഒറ്റയ്ക്ക് എങ്ങനെ നിന്നെ സഹായിക്കാനാണ്. ഒന്നു ഞാന്‍ ചെയ്യാം. എന്റെ വട്ടില്‍ നിന്നും മാലിന്യങ്ങളൊന്നും കൊണ്ടിടാതെ ശ്രദ്ധിക്കാം.      വീണ്ടും ആ ശബ്ദം "മോളേ..ഈ വെള്ളം ഒന്നു കൊണ്ടു പോകാമോ..”ഞാന്‍ തിരിഞ്ഞു നോക്കി. അമ്മയാണ്.            ദൂരെ നിന്ന് കുടിവെള്ളവും ശേഖരിച്ചുള്ള വരവാണ്.                   പുഴ മലിനമായതിനു ശേഷം ഞങ്ങളുടെ കിണറ്റിലെ വെള്ളവും മലിനമാണ്. ഞാന്‍ അമ്മയുടെ അടുത്തേക്കോടി.                       വീണ്ടും കുയില്‍ മാവില്‍ വന്നിരുന്ന് പുഴയെ നോക്കി തേങ്ങി...കൂ.....കൂ.....കൂ........
                                                            സുമയ്യ
                                                                 7A