സങ്കല്പ
സ്വപ്ന ഗോപുരം താണ്ടി ഞാന്‍
മിഴി തുറന്നു.പൊന്‍പുലരിയെ
സ്വാഗതം ചെയ്തുകൊണ്ട് പക്ഷികള്‍
ചിലയ്കുന്നു.പതിയെ
ഞാന്‍ മുറ്റത്തേക്കിറങ്ങി. ഹായ്!
എത്ര
മനോഹരമായ ദൃശ്യം! തൊടിയിലെ
പുല്ലുകളിലെ മഞ്ഞുതുള്ളികളെ സൂര്യന് വൈഡൂര്യക്കല്ലുകളാക്കി
മാറ്റിയിരിക്കുന്നു. പൂന്തോട്ടത്തിലെ
പനിനീര്‍പ്പൂവിന്റ സുഗന്ധം എന്നെ അങ്ങോട്ടാകര്‍ഷിച്ചു.
പനിനീര്‍പ്പൂക്കളെ
കൂടുതല്‍ വര്ണ്ണസുരഭിലമാക്കിക്കൊണ്ട് പുള്ളിയുടുപ്പണിഞ്ഞ ഒരു
പൂമ്പാറ്റ ഓരോ പൂക്കളെയും
ചുംബിക്കുന്നത് എന്റെ മനസ്സിനെ
ഏറെ ആകര്‍ഷിച്ചു.അതിനെ
ഒന്നു തൊടാന്‍ ആശയായി.
പക്ഷേ
കഴിഞ്ഞില്ല.അതു
പറന്നകന്നു. പെട്ടെന്നെവിടെ
നിന്നോ ഒരു കൂ...കൂ...രവം. അത്
പുഴയോരത്തു നില്ക്കുന്ന
മാവിന് കൊമ്പില്‍ നിന്നാണ്. ഞാനോടിമാവിന്ചുവട്ടിലെത്തിയപ്പോഴേക്കും കുയില്‍
പറന്നകന്നിരുന്നു.
അപ്പോഴാണ്
മൂക്കിലേക്ക് തുളച്ചുകയറുന്ന
ദുര്‍ഗന്ധം ഞാന്‍ ശ്രദ്ധിച്ചത്.ആ
പുഴയില്‍ നിന്നാണ്. ഒരു
കാലത്ത് പാദസരം കിലുക്കി
കുണുങ്ങിക്കുണുങ്ങി ഒരു
ഗ്രാമീണപ്പെണ്കൊടിയെപ്പോലെ
ഒഴുകിയിരുന്നപുഴ. പാവം
ഇന്ന് ഇതിന്റെയൊരവസ്ഥ. വ്യവസായമാലിന്യങ്ങളും
അറവുശാലകളില്‍ നിന്നും
സമീപത്തെ വീടുകളില്‍ നിന്നുംമറ്റും
ധാരാളം മാലിന്യങ്ങളും വഹിച്ച്
ഒഴുകാന്‍ വെള്ളമില്ലാതെ
കെട്ടിക്കിടക്കുന്നു.
പെട്ടെന്നാണ് ആ ശബ്ദം
ഞാന്‍ശ്രദ്ധിച്ചത്. “മോളേ
എന്നെ ഒന്നു സഹായിക്കൂ.”പാവം
പുഴ... സഹായത്തിനായി
കേഴുകയാണ്. ഞാന്‍
ഒറ്റയ്ക്ക് എങ്ങനെ നിന്നെ
സഹായിക്കാനാണ്. ഒന്നു
ഞാന്‍ ചെയ്യാം. എന്റെ വീട്ടില്‍
നിന്നും മാലിന്യങ്ങളൊന്നും
കൊണ്ടിടാതെ ശ്രദ്ധിക്കാം.
വീണ്ടും
ആ ശബ്ദം "മോളേ..ഈ
വെള്ളം ഒന്നു കൊണ്ടു പോകാമോ..”ഞാന്‍
തിരിഞ്ഞു നോക്കി.
അമ്മയാണ്. ദൂരെ
നിന്ന് കുടിവെള്ളവും ശേഖരിച്ചുള്ള
വരവാണ്. പുഴ
മലിനമായതിനു ശേഷം ഞങ്ങളുടെ
കിണറ്റിലെ വെള്ളവും മലിനമാണ്.
ഞാന്‍
അമ്മയുടെ അടുത്തേക്കോടി.
വീണ്ടും
കുയില്‍ മാവില്‍ വന്നിരുന്ന്
പുഴയെ നോക്കി തേങ്ങി...കൂ.....കൂ.....കൂ........
സുമയ്യ
7A
സുമയ്യ
7A
വറ്റിയ കിണറുകള്‍. ദാഹനീരിനായി അനന്തമായ കാത്തിരിപ്പ്. ഗ്രീഷ്മം ഒരു വില്ലനാവുമോ ഇത്തവണയും ? സുമയ്യയുടെ നിരീക്ഷണങ്ങള്‍ വേദനയും ദുഃഖവും പകരുന്നു. എങ്കിലും പ്രതീക്ഷകള്‍ ബാക്കിയാവുന്നു. എഴുതൂ, ഇനിയും..
ReplyDeletethank you
ReplyDeleteനല്ല നിരീക്ഷണം.................
ReplyDeletegood observation.....
ReplyDelete