Saturday, 26 April 2014

കഥാപൂരണം


7ാംക്ലാസിലെ അടിസ്ഥാനപാഠാവലിയുടെ വാര്‍ഷിക മൂല്യ നിര്‍ണ്ണയത്തിനു നല്‍കിയിരുന്ന കഥാപൂരണത്തില്‍ നിന്നും തിരഞ്ഞെടുത്ത ഒരു രചന(ഉല -അക്ബര്‍ കക്കട്ടില്‍)

ഒരിക്കല്‍ കൂടി
ബസ്സിലിരുന്ന് പുറത്തേക്ക് നോക്കുകയായിരുന്നു മാളുവമ്മ.കണ്ണീര്‍ നിറയുന്നതു മൂലം കാഴ്ചകളൊന്നും വ്യക്തമല്ല.ജീവിതം എന്നത് ഒരു നോവിന്റെ തിരിനാളമാണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ വൈകിപ്പോയി.ജീവിതത്തില്‍ ഇങ്ങനെയൊരു വിഷമഘട്ടമുണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. നീണ്ട കാലത്തിനു ശേഷം ഞാന്‍ വീണ്ടും ഒറ്റയ്കു യാത്ര തുടരുന്നു.ഈ എകാന്തത മറികടക്കാന്‍ അഗതി മന്ദിരം എനിക്ക് ആശ്രയമാകുമോ....?എന്റ മകള്‍ ഇപ്പോള്‍ എന്തു മാത്രം വിഷമിക്കുന്നുണ്ടാകും...........മാളുവമ്മയുടെ ചിന്തകള്‍ പുറകോട്ടോടി...
''എന്താ അമ്മേ മുഖം വല്ലാതെയിരിക്കുന്നല്ലോ.'' മകള്‍ മീനയുടെ ശബ്ദം കേട്ടാണ് ഞാന്‍ മുഖം ഉയര്‍ത്തിയത്.അവള്‍ കാപ്പിയുമായി വന്നതാണ്. ''വല്ലാത്ത ചുമ ....മോളേ മരുന്നു തീര്‍ന്നു.''
''ഞാന്‍ ചേട്ടനോടു പറയാം.'' അവള്‍ പറഞ്ഞു.
''വേണ്ട ഇനി മരുന്നൊന്നും വേണ്ട . അതിനുള്ള പണം നിങ്ങള്‍ എങ്ങനെ കണ്ടെത്തും? ''
''അമ്മ അതിനൊന്നും വിഷമിക്കേണ്ട. എനിക്ക് അതൊന്നും ഒരു ബുദ്ധിമുട്ടല്ല.ഞാന്‍ ചേട്ടനോട് പറഞ്ഞ് എല്ലാം ശരിയാക്കി ക്കൊള്ളാം.''അവള്‍ പറഞ്ഞു.
''മീനേ..മീനേ... ഇവിടെ വാ. . എന്റ ഷര്‍ട്ട് ഇസ്തിരിയിട്ടോ?''മീനയുടെ ഭര്‍ത്താവ് മനുവാണ്
'' ഉവ്വല്ലോ. ചോറും പൊതിഞ്ഞു വച്ചിട്ടുണ്ട് . ഇനിയെന്തു വേണം? ങാ പിന്നേ അമ്മയുടെ മരുന്നു തീര്‍ന്നു. ''
'' ഹോ...ശല്യം.... മരുന്നു വാങ്ങി ഞാന്‍ മുടിഞ്ഞു.''
''അയ്യോ ചേട്ടാ പതുക്കെ പറയൂ അമ്മ അപ്പുറത്തുണ്ട്. കേള്‍ക്കും.''
''ഹും... കേള്‍ക്കട്ടെ.ഇങ്ങനെയുണ്ടോ ഒരു ശല്യം എപ്പോഴും ചുമയും കുരയും തന്നെ . തുപ്പിത്തുപ്പിക്കിടന്നോളും . ഒരു വൃത്തിയുമില്ല. നിന്റ അച്ഛന്‍ കേളു എങ്ങനെയാ ഇതിനെ സഹിച്ചിരുന്നത്. എനിക്ക് അങ്ങേരെ വലിയ ബഹുമാനമായിരുന്നു. ദൃഢഗാത്രനായിരുന്നു.എന്നാല്‍ നിന്റെ തള്ളയോ ? ഒന്നിനും കൊള്ളാതെ കിടക്കുന്നതു കണ്ടില്ലേ.എങ്ങനെയും ഇവരെ ഇവിടെ നിന്നും ഒഴിപ്പിച്ചാലേ എനിക്കു സമാധാനമാകൂ.'' മനു രോഷത്തോടെ പറഞ്ഞു.
''അയ്യോ ചേട്ടാ അങ്ങനെ പറയരുത് എന്തൊക്കെയായാലും എന്റെ അമ്മയല്ലേ .നമ്മളല്ലാതെ അവര്‍ക്ക് വേറെയാരാ ഉള്ളത് ?''മീന കരച്ചിലിന്റെ വക്കത്തെത്തി.
''അതൊന്നും എനിക്കറിയേണ്ട .ഞാന്‍ നിന്നെയാണ് വിവാഹം കഴിച്ചത് . നിന്നെ സംരക്ഷിക്കേണ്ട ചുമതല മാത്രമേ എനിക്കുള്ളൂ.'' മനു ചവിട്ടിക്കുതിച്ച് പുറത്തേക്ക് പോയി.
ചേട്ടനെ ധിക്കരിച്ച് ഞാന്‍ എങ്ങനെ എന്റ അമ്മയെ സംരക്ഷിക്കും? എനിക്കു സ്വന്തമായി വരുമാനവുമില്ലല്ലോ...എന്നാല്‍ ഇത്രയും കഷ്ടപ്പെട്ട് എന്നെ വളര്‍ത്തിയ അമ്മയെ ഞാന്‍ എങ്ങനെ പുറന്തള്ളും?ഭഗവാനേ...... ഞാന്‍ ഇനി എന്തു ചെയ്യും.....?എന്തു തന്നെ വന്നാലും എന്റെ അമ്മയെ ഞാന്‍ കളയില്ല.മീന ചിന്താധീനയായി.
മനുവിന്റെ സംസാരം എന്റെ മനസ്സിനെ വല്ലാതെ അലട്ടി. എന്റെ മകളുടെ ജീവിതം സുഖകരമായില്ലെങ്കില്‍ എനിക്ക് എങ്ങനെ സ്വസ്ഥതയുണ്ടാകും? അവളുടെ സന്തോഷമാണ് എന്റെ സന്തോഷം അതിനാല്‍ ഞാന്‍ ഇവിടെ നിന്നും പോയേ തീരൂ.ഞാന്‍ ഉറച്ച തീരുമാനമെടുത്തു. എന്റ ശിഷ്ടജീവിതം ഏതെങ്കിലും അഗതിമന്ദിരത്തിലാവട്ടെ..... ചിന്തിച്ചു ദൂരം പിന്നിട്ടതറിഞ്ഞില്ല .ഇതാ അഗതിമന്ദിരത്തിനു മുന്‍പില്‍ ബസ് നിര്‍ത്തിയിരിക്കുന്നു. ഞാന്‍ സാവധാനം താഴേക്കിറങ്ങി. എന്റ പഴയ ജീവിതം ഒരിക്കല്‍ കൂടി കിട്ടിയിരുന്നെങ്കില്‍................അടുത്ത ജന്മത്തിലെങ്കിലും അതിനു കഴിയട്ടെ...........................

                                                                                                            ശ്രീലക്ഷ്മി.എസ്
                                                                                                                                 std 7A


6 comments:

  1. thank u.........................

    ReplyDelete
  2. പ്രായമാവുമ്പോള്‍ നാമെല്ലാം കുഞ്ഞുങ്ങളെപ്പോലെയാവും. നമ്മുടെ പെരുമാറ്റങ്ങള്‍ മറ്റുള്ളവര്‍ ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. ഇതു തിരിച്ചറിയപ്പെടണം. കഥയിലൂടെയും പാട്ടിലൂടെയും സര്‍വോപരി ജീവിതത്തിലൂടെയും നമുക്കു സംസ്കാരത്തിന്റെ സത്ത പകര്‍ന്നു തരുന്ന അവരെ മറന്നുകൊണ്ട് നമുക്കു ജീവിതമുണ്ടോ?
    കഥ എന്തൊക്കെയോ ശിഥില ചിന്തകളുണര്‍ത്തി. അഭിനന്ദനങ്ങള്‍!

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിനു നന്ദി...ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് എഴുത്തില്‍ കൂടുതല്‍ മുന്നേറാന്‍ ഈ അഭിപ്രായങ്ങള്‍ കൂടുതല്‍ പ്രചോദനമാകട്ടെ

      Delete