പരീക്ഷണക്കുറിപ്പ്
പ്രശ്നം:
രണ്ടു
സമതല ദര്‍പ്പണങ്ങള്‍ക്കിടയിലെ
കോണളവും ഉണ്ടാകുന്ന പ്രതിബിംബങ്ങളുടെ
എണ്ണവും തമ്മില്‍ എന്തെങ്കിലും
ബന്ധമുണ്ടോ?
ലക്ഷ്യം
:
രണ്ടു
സമതല ദര്‍പ്പണങ്ങള്‍ക്കിടയിലെ
കോണളവില്‍ വ്യത്യാസം
വരുത്തുമ്പോള്‍
ഉണ്ടാകുന്നപ്രതിബിംബങ്ങളുടെ
എണ്ണത്തില്‍ വ്യത്യാസം
ഉണ്ടാകുന്നുണ്ടോ എന്നു
കണ്ടെത്തുക
ഊഹം:
സാമഗ്രികള്‍:
2
സമതല
ദര്‍പ്പണങ്ങള്‍,ചാര്‍ട്ടുപേപ്പര്‍,പ്രൊട്രാക്ടര്‍,LED
ബള്‍ബ്,ബാറ്ററി
പ്രവര്‍ത്തനരിതി:
ഒരു
ചാര്‍ട്ടുപേപ്പറില്‍
30,45,60,90,120
എന്നിങ്ങനെ
വ്യത്യസ്ഥ കോണളവുകള്‍
രേഖപ്പെടുത്തുക.
രണ്ടു
സമതലദര്‍പ്പണങ്ങള്‍ സെലോടേപ്പ്
ഉപയോഗിച്ച് നിരപ്പായി
ചേര്‍ത്തൊട്ടിക്കുക.
ചാര്‍ട്ടുപേപ്പറിനു
മുകളില്‍ ദര്‍പ്പണങ്ങള്‍
120
ഡിഗ്രി
കോണളവില്‍ പിടിക്കുക.
ദര്‍പ്പണങ്ങള്‍ക്കിടയില്‍
,LED
ബള്‍ബ്
കത്തിച്ച് വയ്ക്കുക പ്രതിബിംബം
നിരീക്ഷിക്കുക.ദര്‍പ്പണങ്ങള്‍
വ്യത്യസ്ഥ കോണളവുകളില്‍
വച്ച് പ്രതിബിംബങ്ങളുടെ
എണ്ണം നിരീക്ഷിക്കുക.
ദര്‍പ്പണങ്ങള്‍
അഭിമുഖമായി വച്ച് പ്രതിബിംബങ്ങളുടെ
എണ്ണം നിരീക്ഷിക്കുക.
നിരീക്ഷണഫലം:
ക്രമ നം. | ദര്‍പ്പണങ്ങള്‍ വയ്കുന്ന കോണളവുകള്‍ | പ്രതിബിംബങ്ങളുടെ എണ്ണം |
1 | 120 | 2 |
2 | 90 | 3 |
3 | 60 | 5 |
4 | 45 | 7 |
5 | 30 | 11 |
ദര്‍പ്പണങ്ങള്‍
അഭിമുഖമായി വച്ചപ്പോള്‍
പ്രതിബിംബങ്ങള്‍ അനന്തമായി
നീണ്ടുപോയി.
നിഗമനം:
- കോണളവുകള്‍ കുറയുന്തോറും പ്രതിബിംബങ്ങളുടെ എണ്ണം കൂടുന്നു.
- കോണളവ് xആയാല്പ്രതിബിംബങ്ങളുടെ എണ്ണം = [360/x]-1 ആയിരിക്കും
No comments:
Post a Comment