Thursday, 17 July 2014

കൃഷ്ണപ്പരുന്തിന്റെ ദു:ഖം ...........എന്റെയും



(സി .രാധാകൃഷ്ണന്റെ ആകാശത്തില്‍ ഒരു വിടവ് എന്ന കഥയിലെ അയിനി മരം മുറിച്ചതിനു ശേഷം പരുന്തിന്റെ ചിന്തകള്‍ ഒരു നീറുന്ന വേദനയാക്കി മാറ്റിയ ഒരു രചന
Std-6,കേരള പാഠാവലി,   Unit-വര്‍ണ്ണസുരഭിയാം ഭൂമി  )
              ഞാന്‍ഒരു കൃഷ്ണപ്പരുന്താണ്.എന്റെ അഭയവും ആശ്വാസവും ആയിരുന്ന അയിനിമരം ഇനി ഓര്‍മ്മയില്‍ മാത്രം. ഞാനും അയിനി മരവും തമ്മില് ഉണ്ടായിരുന്നത് ഒരിക്കലും വിട്ടുപിരിയാത്ത ഒരു ബന്ധമായിരുന്നു. ഒരിക്കല്‍ ഒരു കനത്ത മഴയില്‍ ചിറകൊടിഞ്ഞ് പറക്കാന്‍ കഴിയാതെ ഞാന്‍ അയിനി മരത്തിന്റെ ചുവട്ടില്‍ എത്തി. എനിക്ക് ഒരു ചെറിയ ഉയരത്തിലേക്ക് പോലും പറക്കാന്‍ കഴിയില്ലായിരുന്നു. അയിനിമരം അതിന്റെ ചെറിയ ചില്ലകള്‍ താഴ്ത്തി എന്നെ കയറ്റി,മഴ നനയാതെ ചില്ലകള്‍ക്കരികിലുണ്ടായിരുന്ന പൊത്തില്‍ ഇരുത്തി. അങ്ങനെയൊരു സ്നേഹം ഞാന്‍ ആദ്യമായാണ് അനുഭവിച്ചത് .ഒരു പാട് കൂട്ടുകാരെയും എനിക്കവിടെ കിട്ടി. രാവിലെ പല വഴി പിരിയുമെങ്കിലും അന്തിയാകുമ്പോള്‍ എല്ലാവരും അയിനിമരത്തെ അഭയം പ്രാപിക്കും .അപ്പോള്‍ എന്തൊരു ഒത്തൊരുമയായിരുന്നു. എന്തെല്ലാം കഥകള്‍ പറയാറുണ്ടായിരുന്നു. സന്തോഷവും സങ്കടവും എല്ലാം ഞങ്ങള്‍ ഒരുമിച്ച് പങ്കു വച്ചിരുന്നു.
                            ഇന്ന് പരിഷ്കാരത്തിന്റെ പേരില്‍ ഇല്ലത്തുള്ളവര്‍ മുറിച്ചു മാറ്റിയിരിക്കുന്നത് ഞങ്ങളുടെ കൂട്ടുകുടുംബമാണ്. വെട്ടി വീഴ്ത്തിയ മരത്തിനു താഴെ കിളിക്കൂടുകള്‍ ചിതറിക്കിടക്കുന്നു..........പറക്ക മുറ്റാത്ത കുഞ്ഞുങ്ങളും......... അവരുടെ കരച്ചില്‍ സഹിക്കാന്‍ കഴിയുന്നില്ല.......... എനിക്ക് അഭയം തന്നതു പോലെ മറ്റു ജീവജാലങ്ങള്‍ക്ക് ഇനി ആര് അഭയം കൊടുക്കും …....?ഇതു പോലെ ഒരു മരം ഇനിയുണ്ടാകണമെങ്കില്‍ എത്ര നാള്‍ കാത്തിരിക്കണം......? എന്റെ പ്രിയപ്പെട്ട അയിനിമരത്തിന്റ നഷ്ടം ഞാന്‍ എങ്ങനെ താങ്ങും............?
                                                        ശ്രീരശ്മി.s         6A


No comments:

Post a Comment