Tuesday, 26 February 2019

ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു

കൊട്ടാരക്കര: കേരളപാഠാവലി ആറാം ക്ലാസിലെ പാട്ടിൻറെ പാലാഴി എന്ന പാഠഭാഗത്തെ ആസ്പദമാക്കിക്കൊണ്ട് ഡയറ്റിലെ രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികളായ ആദർശ്, അസ്‌ലം, ആർഷ, നിയതി, ശിവേന്ദു എന്നീ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം കൊല്ലം ഡയറ്റ് ലക്ചറർ ജി.എസ്.ദിലീപ് കുമാർ പ്രകാശനം ചെയ്തു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് അധ്യാപക പരിശീലനത്തിന്റെ ഭാഗമായിട്ടാണ് അധ്യാപക വിദ്യാർത്ഥികൾ ഷോർട്ട് ഫിലിം നിർമ്മിച്ചത്.  ഷോർട്ട് ഫിലിമിന് മുന്നോടിയായി പുറത്തിറക്കിയ മേക്കിങ് വീഡിയോ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ചിത്രത്തിൻറെ സംവിധാനവും ക്യാമറയും നിർവഹിച്ചിരിക്കുന്നത് ആദർശ് ആണ്. കഥ ശിവേന്ദുവും തിരക്കഥ നിയതിയും സംഭാഷണം ആർഷയും നിർവഹിച്ചു. ചിത്രത്തിൻറെ എഡിറ്റിങ്ങും ചായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് അസ്‌ലം ആണ്. അധ്യാപക വിദ്യാർഥികൾ നിർമ്മിച്ച ഈ ഹ്രസ്വചിത്രം ഒരു പഠനോപാദിയായി ഉപയോഗപ്പെടുത്താമെന്ന് അധ്യാപകർ അഭിപ്രായപ്പെടുകയുണ്ടായി. ഷോർട്ട് ഫിലിം പ്രകാശനത്തിൽ ഡയറ്റ് പ്രിൻസിപ്പൽ Dr: പി.ബാബു കുട്ടൻ, PSTE സീനിയർ ലക്ചറർ Dr: A. മുഹമ്മദ് കബീർ, മറ്റ് അധ്യാപകർ,  അധ്യാപക വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Monday, 18 February 2019

കുട്ടികളുടെ പാർക്ക്

പൂർവ്വ വിദ്യാർത്ഥി സംഘടന യാണ് പാർക്ക് നിർമിച്ചു നൽകിയത്

Friday, 15 February 2019

കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം

പടിഞ്ഞാറ്റിന്‍കര ഗവ.  യു. പി.സ്കൂളിനെ കൊട്ടാരക്കരയിലെ മികച്ച പൊതു വിദ്യാലയം ആക്കി മാറ്റുന്നതിന് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന വിദ്യാലയത്തിന് നിര്‍മ്മിച്ച നല്‍കുന്ന കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്‌ഘാടനം 17-2-19 ഞായറാഴ്ച വൈകിട്ട് നാലിന് നടക്കുന്നു ഏവരെയും സഹര്ഷം സ്വാഗതം ചെയ്യുന്നു ☺️☺️🙏🙏


പഠനോത്സവം


Wednesday, 6 February 2019

ഒരു പുഷ്പം മാത്രമെൻ...... മേക്കിങ് വീഡിയോ റിലീസായി

കൊട്ടാരക്കര കേരളപാഠാവലി ആറാംതരം പാഠപുസ്തകത്തിലെന്റെ പാലാഴി എന്ന പാഠഭാഗത്തെ ദൃശ്യവൽക്കരിച്ച് കൊണ്ട് തയ്യാറാക്കിയ "ഒരു പുഷ്പം മാത്രമെൻ..." എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ മേക്കിങ് വീഡിയോ റിലീസായിപ്രശസ്ത ഗായകൻ ബാബുരാജിന്റെ ജീവിതകഥയാണ് ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തംകൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് കൊല്ലം ഡയറ്റിലെ രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികളാണ് ഷോർട്ട് ഫിലിം നിർമാണം പൂർത്തിയാക്കിയത്ഡയറ്റിലെ മലയാളം അധ്യാപകൻ ജി എസ് ദിലീപ് കുമാറിന്റെയുംപടിഞ്ഞാറ്റിൻകര സ്കൂളിലെ പ്രഥമാധ്യാപകൻ വേണുകുമാർ ജി യുടെയും പൂർണ സഹകരണത്തോടെയാണ് അധ്യാപക വിദ്യാർത്ഥികൾ ചിത്രീകരണം പൂർത്തിയാക്കിയത്രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികളുടെ അധ്യാപക പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ചിത്രീകരണം തുടങ്ങിയത്എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ചിത്രീകരണം വിപുലപ്പെടുത്തുകയും ഇതൊരു റിസോഴ്സ് ആയി മാറ്റുവാനും തീരുമാനിക്കുകയാണ് ഉണ്ടായത്

അഭിനേതാക്കൾ
ബാലഗണേഷ്
അഭിനന്ദ്
അൽ-അമീൻ
ഗോകുൽ
ആദി
ദീപക്


ക്യാമറ,സംവിധാനം 
ആദർശ് (രണ്ടാംവർഷ അധ്യാപക-വിദ്യാർഥി ഡയറ്റ് കൊല്ലം)
എഡിറ്റിങ്ഛായാഗ്രഹണം
അസ്‌ലം (രണ്ടാംവർഷ അധ്യാപക-വിദ്യാർഥി ഡയറ്റ് കൊല്ലം)
കഥ 
ശിവേന്ദു (രണ്ടാംവർഷ അധ്യാപക-വിദ്യാർത്ഥി ഡയറ്റ് കൊല്ലം)
തിരക്കഥ 
നിയതി (രണ്ടാംവർഷ അധ്യാപക-വിദ്യാർത്ഥി ഡയറ്റ് കൊല്ലം)
സംഭാഷണം 


ആർഷ (രണ്ടാംവർഷ അധ്യാപക-വിദ്യാർത്ഥി ഡയറ്റ് കൊല്ലം)