അന്താരാഷ്ട്ര വനിതാദിനം എല്ലാ വര്‍ഷവും മാര്‍ച്ച് 8ന് ആചരിക്കുന്നു .ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു
ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്.സ്വന്തം ജോലിസ്ഥലത്തെ
സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ
മുന്നേറ്റത്തിന്റെ പിൻബലവും ,വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ
വിയർപ്പും കണ്ണീരും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ
പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക
വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും
മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ
കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന്
പാതയൊരുക്കിയത്.
2014 ലെ മുദ്രാവാക്യം : സ്ത്രീ സമത്വത്തിലൂടെ എല്ലാവർക്കും ഉന്നമന്നം : എല്ലാ സ്ത്രീകളെയും ഒന്നായി കാണാനും അതോടൊപ്പം അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യണം
2014 ലെ മുദ്രാവാക്യം : സ്ത്രീ സമത്വത്തിലൂടെ എല്ലാവർക്കും ഉന്നമന്നം : എല്ലാ സ്ത്രീകളെയും ഒന്നായി കാണാനും അതോടൊപ്പം അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യണം
No comments:
Post a Comment