Wednesday, 30 July 2014

എത്രയെത്ര പ്രതിബിംബം

              പരീക്ഷണക്കുറിപ്പ്
പ്രശ്നം:
രണ്ടു സമതല ദര്‍പ്പണങ്ങള്‍ക്കിടയിലെ കോണളവും ഉണ്ടാകുന്ന പ്രതിബിംബങ്ങളുടെ എണ്ണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
ലക്ഷ്യം :
രണ്ടു സമതല ദര്‍പ്പണങ്ങള്‍ക്കിടയിലെ കോണളവില്‍ വ്യത്യാസം വരുത്തുമ്പോള്‍‍ ഉണ്ടാകുന്നപ്രതിബിംബങ്ങളുടെ എണ്ണത്തില്‍ വ്യത്യാസം ഉണ്ടാകുന്നുണ്ടോ എന്നു കണ്ടെത്തുക
ഊഹം:
ഒന്നില്‍ കൂടുതല്‍ ദര്‍പ്പണങ്ങള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ പ്രതിബിംബങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
സാമഗ്രികള്‍:
2 സമതല ദര്‍പ്പണങ്ങള്‍,ചാര്‍ട്ടുപേപ്പര്‍,പ്രൊട്രാക്ടര്‍,LED ബള്‍ബ്,ബാറ്ററി

പ്രവര്‍ത്തനരിതി:
ഒരു ചാര്‍ട്ടുപേപ്പറില്‍ 30,45,60,90,120 എന്നിങ്ങനെ വ്യത്യസ്ഥ കോണളവുകള്‍ രേഖപ്പെടുത്തുക. രണ്ടു സമതലദര്‍പ്പണങ്ങള്‍ സെലോടേപ്പ് ഉപയോഗിച്ച് നിരപ്പായി ചേര്‍ത്തൊട്ടിക്കുക. ചാര്‍ട്ടുപേപ്പറിനു മുകളില്‍ ദര്‍പ്പണങ്ങള്‍ 120 ഡിഗ്രി കോണളവില്‍ പിടിക്കുക. ദര്‍പ്പണങ്ങള്‍ക്കിടയില്‍ ,LED ബള്‍ബ് കത്തിച്ച് വയ്ക്കുക പ്രതിബിംബം നിരീക്ഷിക്കുക.ദര്‍പ്പണങ്ങള്‍ വ്യത്യസ്ഥ കോണളവുകളില്‍ വച്ച് പ്രതിബിംബങ്ങളുടെ എണ്ണം നിരീക്ഷിക്കുക. ദര്‍പ്പണങ്ങള്‍ അഭിമുഖമായി വച്ച് പ്രതിബിംബങ്ങളുടെ എണ്ണം നിരീക്ഷിക്കുക.
നിരീക്ഷണഫലം:
ക്രമ നം. ദര്‍പ്പണങ്ങള്‍ വയ്കുന്ന കോണളവുകള്‍ പ്രതിബിംബങ്ങളുടെ എണ്ണം
1 120 2
2 90 3
3 60 5
4 45 7
5 30 11

ദര്‍പ്പണങ്ങള്‍ അഭിമുഖമായി വച്ചപ്പോള്‍ പ്രതിബിംബങ്ങള്‍ അനന്തമായി നീണ്ടുപോയി.
നിഗമനം:
  • കോണളവുകള്‍ കുറയുന്തോറും പ്രതിബിംബങ്ങളുടെ എണ്ണം കൂടുന്നു.
  • കോണളവ് xആയാല്‍
    പ്രതിബിംബങ്ങളുടെ എണ്ണം = [360/x]-1 ആയിരിക്കും








Wednesday, 23 July 2014

ചാന്ദ്ര ദിനാചരണം ജൂലൈ 21

ചാന്ദ്ര ദിനത്തില്‍ പ്രത്യേക അസംബ്ലി നടത്തി. ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യം വിവരിക്കുന്ന കുറിപ്പുകള്‍ കുട്ടികള്‍ അവതരിപ്പിച്ചു. കുട്ടികള്‍ നിര്‍മ്മിച്ച ബഹിരാകാശ വാഹനങ്ങളുടെയും റോക്കറ്റുകളുടെയും മാതൃകകള്‍ പ്രദര്‍ശിപ്പിച്ചു. ഓരോ ക്ലാസുകാരും നിര്‍മ്മിച്ച ചാന്ദ്ര ദിനപ്പതിപ്പുകള്‍ പ്രകാശനം ചെയ്തു. പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു.കടങ്കഥ,ചന്ദ്രനെക്കുറിച്ചുള്ള കവിതകള്‍ ഗാനങ്ങള്‍ എന്നിവ അവതരിപ്പിച്ചു. ഉച്ചയ്ക്ക് 1.30ന് ചാന്ദ്ര ദിന ക്വിസ് മത്സരം നടത്തി.



ചാന്ദ്ര ദിന ക്വിസ് മത്സരത്തില്‍ നിന്നും

1. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം
 
  ആര്യഭട്ട

2. ഗ്രഹങ്ങളില്നിന്ന് പുറത്തായ ഗ്രഹം  
    
പ്ലൂട്ടോ
 3. ആദ്യ ഹിരാകാശ സഞ്ചാരി
 
യൂറിഗഗാറിന്‍
4. ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം
 
ലൂണ 10 (1966)

5. ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിന് എന്തുപറയുന്നു?
       സെലനോളജി
6. അപ്പോളോ II ആദ്യമായി ചന്ദ്രനിലിറങ്ങിയവരാണ് നീൽ ആംസ്ട്രോങും എഡ്വിൻ ആൽഡ്രിനും. ഇവരെക്കൂടാതെ മൂന്നാമതൊരാളും ചന്ദ്രനിലിറങ്ങി. ആരാണത്?
      മൈക്കൽ കോളിൻസ്
7. ചന്ദ്രന്റെ ഗുരുത്വാകർഷണബലം ഭൂമിയുടെ എത്ര മടങ്ങാണ്?
       1/6 
  8.ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്
 
ഹിജ് കലണ്ടര്‍

  9.ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി
 
അനൂഷ അന്‍സാരി
10ആദ്യമായി ചന്ദ്രനിൽ ഇടിച്ചിറക്കിയ വാഹനം?
         ലൂണ 2.

Monday, 21 July 2014

ചാന്ദ്രദിനം ജൂലൈ 21


1969 ജൂലൈ 21-ന് (ഇന്ത്യന്‍ സമയം) മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ ഓര്‍മ്മയ്കായി  എല്ലാ വര്‍ഷവും ജൂലൈ 21 ചാന്ദ്ര ദിനമായി ആചരിക്കുന്നു.
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. ശീതയുദ്ധകാലത്തെ ബഹിരാകാശ മൽസരങ്ങളിൽ അമേരിക്ക നേടിയ വിജയമായി ഈ ദൗത്യം വിലയിരുത്തപ്പെട്ടു. 1969 ജൂലൈ 16-ന് ഫ്ലോറിഡയിൽ നിന്നു വിക്ഷേപിക്കപ്പെട്ടുനീൽ ആംസ്ട്രോങ്എഡ്വിൻ ആൾഡ്രിൻമൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ.
1969 ജൂലൈ. 16-ന് ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നു ഇന്ത്യൻ സമയം 19.02-ന് യാത്ര തിരിച്ചു.

ഈഗിൾ എന്ന ചാന്ദ്രപേടകത്തിൽ ജൂലൈ 20-ന് ആംസ്ട്രോങ്, ആൾഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തിപ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് അവർ ഇറങ്ങിയത്.
ഏതാണ്ട് ഏഴ് മണിക്കൂറോളം വാഹനത്തിനുള്ളിൽ കഴിച്ചു കൂട്ടിയശേഷം പ്രത്യേകതരം കുപ്പായങ്ങളും ശിരോവേഷ്ടനങ്ങളും ധരിച്ച്, ആംസ്ട്രോങ് എട്ട് മണിക്ക് ചാന്ദ്രപ്രതലത്തിലേക്ക് ഇറങ്ങി. ചാന്ദ്രപ്രതലത്തിൽ കാലുകുത്തുമ്പോൾ ആംസ്ട്രോങ് പറഞ്ഞ വാക്കുകൾ ചരിത്രപ്രസിദ്ധമായിത്തീർന്നുഒരു മനുഷ്യന് അതൊരു ചെറിയ അടിവയ്പാണ്; എന്നാൽ മനുഷ്യവംശത്തിന് ഒരു ബൃഹത്തായ കുതിച്ചുചാട്ടവും (That's one small step for a man;one giant leap for mankind).
 21 മണിക്കൂർ 31 മിനിറ്റ് സമയം ഇവർ ചന്ദ്രോപരിതലത്തിൽ ചിലവഴിച്ചു. ഈ സമയം കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ് ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു.
ചാന്ദ്രപ്രതലത്തിൽ 0.3-0.6 മീ. വ്യാസമുള്ള ആയിരത്തോളം വക്ത്ര(craters)ങ്ങളും അനവധി ശിലാഖണ്ഡങ്ങളും ഉണ്ടായിരുന്നു എന്നും അവരുടെ കാല്പാടുകൾ 0.3 സെ.മീ. ആഴത്തിൽ പതിഞ്ഞതായും ചാന്ദ്രപ്രതലം വഴുക്കലുള്ളതായി അനുഭവപ്പെട്ടു എന്നും ഇവരുടെ വിവരണങ്ങളിൽ നിന്നും അറിവായിട്ടുണ്ട്. ആംസ്ട്രോങും ആൽഡ്രിനും ചന്ദ്രനിൽ നിന്ന് മണ്ണിന്റെയും പാറക്കല്ലുകളുടെയും സാമ്പിളുകൾ ശേഖരിക്കുകയും ശാസ്ത്രീയ വിവരണങ്ങൾ ലഭ്യമാക്കാൻ മൂന്ന് ഉപകരണങ്ങൾ - സൌരവാതത്തിന്റെ സംയോഗം നിർണയിക്കുന്ന യന്ത്രം(solar wind composition detector), ചാന്ദ്രചലനം(moon quakes), ഉല്ക്കാ പതനങ്ങളുടെ ആഘാതം തുടങ്ങിയവ നിർണയിക്കുന്ന ഉപകരണം (seismic detector), ചന്ദ്രന്റെയും ഭൂമിയുടെയും ചലനങ്ങളും അവ തമ്മിലുള്ള അകലവും മറ്റും കൃത്യമായി നിർണയിക്കുവാൻ സഹായകമായ ലേസർ രശ്മികളെ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുന്ന ലേസർ റിഫ്ളക്ടർ(laser reflector) സജ്ജമാക്കുകയും ചെയ്തു.

 ജൂലൈ 24-ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി.

Thursday, 17 July 2014

കൃഷ്ണപ്പരുന്തിന്റെ ദു:ഖം ...........എന്റെയും



(സി .രാധാകൃഷ്ണന്റെ ആകാശത്തില്‍ ഒരു വിടവ് എന്ന കഥയിലെ അയിനി മരം മുറിച്ചതിനു ശേഷം പരുന്തിന്റെ ചിന്തകള്‍ ഒരു നീറുന്ന വേദനയാക്കി മാറ്റിയ ഒരു രചന
Std-6,കേരള പാഠാവലി,   Unit-വര്‍ണ്ണസുരഭിയാം ഭൂമി  )
              ഞാന്‍ഒരു കൃഷ്ണപ്പരുന്താണ്.എന്റെ അഭയവും ആശ്വാസവും ആയിരുന്ന അയിനിമരം ഇനി ഓര്‍മ്മയില്‍ മാത്രം. ഞാനും അയിനി മരവും തമ്മില് ഉണ്ടായിരുന്നത് ഒരിക്കലും വിട്ടുപിരിയാത്ത ഒരു ബന്ധമായിരുന്നു. ഒരിക്കല്‍ ഒരു കനത്ത മഴയില്‍ ചിറകൊടിഞ്ഞ് പറക്കാന്‍ കഴിയാതെ ഞാന്‍ അയിനി മരത്തിന്റെ ചുവട്ടില്‍ എത്തി. എനിക്ക് ഒരു ചെറിയ ഉയരത്തിലേക്ക് പോലും പറക്കാന്‍ കഴിയില്ലായിരുന്നു. അയിനിമരം അതിന്റെ ചെറിയ ചില്ലകള്‍ താഴ്ത്തി എന്നെ കയറ്റി,മഴ നനയാതെ ചില്ലകള്‍ക്കരികിലുണ്ടായിരുന്ന പൊത്തില്‍ ഇരുത്തി. അങ്ങനെയൊരു സ്നേഹം ഞാന്‍ ആദ്യമായാണ് അനുഭവിച്ചത് .ഒരു പാട് കൂട്ടുകാരെയും എനിക്കവിടെ കിട്ടി. രാവിലെ പല വഴി പിരിയുമെങ്കിലും അന്തിയാകുമ്പോള്‍ എല്ലാവരും അയിനിമരത്തെ അഭയം പ്രാപിക്കും .അപ്പോള്‍ എന്തൊരു ഒത്തൊരുമയായിരുന്നു. എന്തെല്ലാം കഥകള്‍ പറയാറുണ്ടായിരുന്നു. സന്തോഷവും സങ്കടവും എല്ലാം ഞങ്ങള്‍ ഒരുമിച്ച് പങ്കു വച്ചിരുന്നു.
                            ഇന്ന് പരിഷ്കാരത്തിന്റെ പേരില്‍ ഇല്ലത്തുള്ളവര്‍ മുറിച്ചു മാറ്റിയിരിക്കുന്നത് ഞങ്ങളുടെ കൂട്ടുകുടുംബമാണ്. വെട്ടി വീഴ്ത്തിയ മരത്തിനു താഴെ കിളിക്കൂടുകള്‍ ചിതറിക്കിടക്കുന്നു..........പറക്ക മുറ്റാത്ത കുഞ്ഞുങ്ങളും......... അവരുടെ കരച്ചില്‍ സഹിക്കാന്‍ കഴിയുന്നില്ല.......... എനിക്ക് അഭയം തന്നതു പോലെ മറ്റു ജീവജാലങ്ങള്‍ക്ക് ഇനി ആര് അഭയം കൊടുക്കും …....?ഇതു പോലെ ഒരു മരം ഇനിയുണ്ടാകണമെങ്കില്‍ എത്ര നാള്‍ കാത്തിരിക്കണം......? എന്റെ പ്രിയപ്പെട്ട അയിനിമരത്തിന്റ നഷ്ടം ഞാന്‍ എങ്ങനെ താങ്ങും............?
                                                        ശ്രീരശ്മി.s         6A


Monday, 14 July 2014

ലോകജനസംഖ്യാദിനാചരണം

ലോകജനസംഖ്യാദിനത്തില്‍  പ്രത്യേക അസംബ്ലി നടത്തി. ലോക ജനസംഖ്യ ഭീമമായി വര്‍ദ്ധിക്കുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കി .കുറിപ്പുകള്‍ അവതരിപ്പിച്ചു. ക്വിസ് പരിപാടി നടത്തി.

ലോകജനസംഖ്യാദിന ക്വിസ് മത്സരത്തില്‍ നിന്നും
1.ലോക ജനസംഖ്യാ ദിനം
ജൂലൈ 11
2ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം
ചൈന
3.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം
ഉത്തര്‍പ്രദേശ്
4.ജനസംഖ്യ ഏറ്റവും കുറവുള്ള സംസ്ഥാനം
സിക്കിം
5.ജനസംഖ്യ ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം
ലക്ഷദ്വീപ്
6കേരളത്തില്‍ ജനസംഖ്യയില്‍ മുന്നിലുള്ള ജില്ല
മലപ്പുറം
7.കേരളത്തില്‍ ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ല
വയനാട്
8.2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസാന്ദ്രത
382
9.ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനം
ബീഹാര്‍
10.ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം
അരുണാചല്‍ പ്രദേശ്
11.കേരളത്തിലെ ജനസാന്ദ്രത
859
12.കേരളത്തില്‍ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല
തിരുവനന്തപുരം
13.ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല
ഇടുക്കി
14.ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യം
മൊണാക്കോ
15.ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള നഗരം
മനില