Sunday, 30 March 2014

മധ്യവേനലവധിയിലും അറിവു നേടാം


വേനലവധിയിലും വിജ്ഞാനം തേടി
                                   മധ്യ വേനലവധിക്കാലം ഉല്ലാസപ്രദമാക്കുന്നതോടൊപ്പം വിജ്ഞാനപ്രദവുമാക്കുന്നതിനായി ഞങ്ങളുടെ കുട്ടികള്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ചിലത് ഇതാ.....
  • വേനലവധിക്കാലത്ത് വായിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് /ആവലോകനക്കുറിപ്പ് തയ്യാറാക്കുക.
  • ചിത്ര രചന
  • അവധിക്കാല യാത്രകളുടെ യാത്രാവിവരണം തയ്യാറാക്കുക.
  • നിരീക്ഷണക്കുറിപ്പുകള്‍ തയ്യാറാക്കുക.
    മരത്തിന്റ കയ്യൊപ്പ് ശേഖരിക്കുക.
     
  • എല്ലാ ദിവസത്തെയും പ്രധാന വാര്‍ത്തകള്‍ എഴുതി വയ്ക്കുക.
  • ഒരു അമാവാസി മുതല്‍ അടുത്ത അമാവാസി വരെ ചന്ദ്രനെ നിരീക്ഷിച്ച് വൃദ്ധിക്ഷയങ്ങള്‍ രേഖപ്പെടുത്തുക.
  • ഗണിതത്തിലെ ചതുഷ്ക്രിയകള്‍ വീട്ടുചെലവുകളുമായി ബന്ധപ്പെടുത്തി ചെയ്തുനോക്കുക.
  • ദിവസവും ഒരു ഇംഗ്ലീഷ് വാക്കിന്റെ പരമാവധി ഉപയോഗങ്ങള്‍ (meaning,synonyms,antonyms,making sentence,etc...)കണ്ടെത്തിയെഴുതുക
  • കടങ്കഥ,പഴഞ്ചൊല്ല് എന്നിവ വിഷയാടിസ്ഥാനത്തില്‍ തരം തിരിച്ച് കണ്ടെത്തിയെഴുതുക
  • സര്‍ഗ്ഗാത്മക രചനകളിലേര്‍പ്പെടുക.
  • വീട്ടില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ലഘു പരീക്ഷണ ങ്ങളിലേര്‍പ്പെടുക.

Saturday, 29 March 2014

ഭൗമമണിക്കൂര്‍


ഭൂമിക്ക് വേണ്ടി നല്‍കാം ഒരു മണിക്കൂര്‍

                   ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം ചുട്ടുപൊള്ളുന്ന ഭൂമിയെ സംരക്ഷിക്കാമെന്ന പ്രതിജ്ഞയുമായി ഇന്നു ഭൗമമണിക്കൂര്‍ ആചരിക്കുന്നു.രാത്രി 8.30 മുതല്‍ 9.30വരെയാണ് ഭൗണമണിക്കൂര്‍ ആചരിക്കുന്നത് .ഒരു മണിക്കൂര്‍ ഇരുട്ടു കൊണ്ട് നമ്മുടെ മനസ്സില്‍ ഊര്‍ജ്ജസംരക്ഷണത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റയും വെളിച്ചം നിറയ്കാം.
                     എല്ലാ വര്‍ഷവും മാര്‍ച്ചിലെ അവസാന ശനിയാഴ്ചയാണ് ലോകം എര്‍ത്ത് അവറായി ആചരിക്കുന്നത്.ഭൂമിയില്‍ നാമോരോരുത്തരും ഏല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം.
                    വരാന്‍ പോകുന്ന രൂക്ഷമായ ജലക്ഷാമത്തിന്റയും കൊടും ചൂടിന്റയും ഭീകരകാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്
പരിഹാരം നമ്മുടെ വിരല്‍ത്തുമ്പിലുണ്ട്
ഒരു മണിക്കൂറെങ്കിലും വിളക്കണയ് ക്കൂ..........
ഭൂമിയുടെ വേദന തിരിച്ചറിയാനുള്ള യജ്ഞത്തില്‍
നമുക്കും പങ്കാളിയാകാം........

ഭൂമിയെ രക്ഷിക്കാന്‍ നമുക്ക് ചെയ്യാവുന്നവ
  • മരം നടുക
  • പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗിക്കുക
  • പുഴ,തോട്,തടാകം മുതലായവ സംരക്ഷിക്കുക
  • മാലിന്യം ശരിയായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക
  • ഊര്‍ജ്ജദുരുപയോഗം ഒഴിവാക്കുക
  • ഊര്‍ജ്ജക്ഷമത കൂടിയ ഉപകരണങ്ങള്‍ ശീലമാക്കുക...........





യാത്രാമൊഴി

2014  മെയ് 31ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സോമശേഖരന്‍പിള്ള സാറിന് എല്ലാ മംഗളങ്ങളും നേരുന്നു.
ശിഷ്ട ജീവിതം സന്തുഷ്ടമാകാന്‍ എല്ലാ വിധ ആശംസകളും നേരുന്നു

Thursday, 27 March 2014

ചിത്രജാലകം

 
വിവിധ പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ചിത്ര രചനാധ്യാപിക ശ്രീമതി.ജയശ്രീ.K വരച്ച ചിത്രങ്ങള്‍


                       മഴമുകില്‍ പെണ്‍കൊടി -പി .ഭാസ്കരന്‍

                                         Std-7 മലയാളം



                          പൂരക്കാഴ്ചകള്‍-

                           Std-7 മലയാളം





                                                                     കഥാരചന




                         കുഞ്ഞുപാത്തുമ്

ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു-വൈക്കം മുഹമ്മദ് ബഷീര്‍

അധിക വായന -Std -4,7



                             കഥാരചന 


                                                                     വര്‍ണ്ണന


                                 വര്‍ണ്ണന
                            




ലോക നാടക ദിനം-മാര്‍ച്ച് 27


Wednesday, 26 March 2014

ലോക ജല ദിനം-വര്‍ണ്ണന


                    
വര്‍ണ്ണന
വേനല്‍
സൂര്യന്റെ കാഠിന്യമേറിയ ചൂടില്‍ കത്തിയെരിയുന്ന തീജ്വാലയുടെ പ്രതീകമാണ് വേനല്‍. വൃക്ഷലതാദികളുടെ നിസ്സഹായതയുടെ കൊടും രോദനമാണ് ചുറ്റും കേള്‍ക്കാന്‍ കഴിയുന്നത്. ചില്ലയെ മറന്ന് ഇലകള്‍ കൊഴിഞ്ഞു വീഴുന്നു. എവിടെ നിന്നോ വരുന്ന ചെല്ലക്കാറ്റിനു പോലും വേനലിന്റെ തീവ്രമായ അനുഭുതിയാണ് പകര്‍ന്നുനല്‍കാന്‍ കഴിയുന്നത്.മണല്‍പ്പരപ്പിനെപ്പോലും ഭസ്മമാക്കി പറപ്പിക്കുവാനുള്ള കരുത്താര്‍ജ്ജിച്ച ചെകുത്താന്റെ രൂപമാണ് നാമിപ്പോള്‍ വേനലില്‍ കാണുന്നത്.

നുരപതഞ്ഞൊഴുകുന്ന പുഴവക്കില്‍ ചെന്നിരിക്കുമ്പോള്‍ കുളിരൂറുന്ന തഴുകലിന്റെയും തലോടലിന്റെയും അനുഭൂതിയാണ് നമുക്കുണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് പുഴയുടെ മാറില്‍ മയങ്ങിയിരുന്ന മണലിനെ നേരിട്ടു കാണുവാനുള്ള ദൗര്‍ഭാഗ്യമാണ് നമുക്ക് ഉണ്ടായിരിക്കുന്നത്. ചുള്ളിക്കമ്പുകളാല്‍ നിര്‍മ്മിക്കപ്പെട്ട ശില്പങ്ങള്‍ പോലെയായിരിക്കുന്നു മരങ്ങളുടെ അവസ്ഥ. അവശതയുടെ ചിറകുകളുമായി ദാഹനീരിനായി കേഴുന്ന കിളികളും ദാഹജലം തേടി നാട്ടിലേക്കിറങ്ങുന്ന വന്യ മൃഗങ്ങളും വേനലിന്റെ ദാരുണാവസ്ഥയുടെ പ്രതീകങ്ങളാണ്.

ഒരു പുതു നാമ്പിനായി കാത്തിരിക്കുന്ന ചെടികളും തരിശായി നിരന്നു കിടക്കുന്ന ഭൂമിയും അതിനു മുകളിലുയരുന്ന സൗധങ്ങളും ഭൂമിക്കുണ്ടാക്കുന്ന അടങ്ങാത്ത നൊമ്പരം എന്റ മനസ്സില്‍ വല്ലാതെ സ്പര്‍ശിക്കുകയും ആഴത്തില്‍ മുറിവേല്പിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യന്റെ ക്രൂരതകളെ താങ്ങാനും അനുഭവിക്കാനും സഹിക്കാനും വിധിക്കപ്പെട്ട ഭുമിയെയും പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുന്നവരാകാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം........
                                                                                                           ശ്രീലക്ഷ്മി. S                                                                            7-A
                     
      

ലോക ജല ദിനം - ലേഖനമത്സരം


ലേഖനം
വിഷയം:ജലത്തിന്റ മഹത്വം
                                ജലം ജനതയുടെ ജീവദായിനി. ഒരു നാടിന്റ സാമൂഹിക ചിഹ്നം .പവിത്രമായ പ്രവാഹം.മനുഷ്യന്റെ സാംസ്കാരിക പൈതൃകമായും ജലത്തെ നമുക്ക് വീക്ഷിക്കാം.ജലത്തിനു വിവിധഭാവങ്ങളാണുള്ളത്. ചിലപ്പോള്‍ തെളിനീരായി ആടിയുലഞ്ഞും ആര്‍ത്തുല്ലസിച്ചും മഴക്കാലത്ത് ഭീകരരൂപിയായും വേനല്‍ക്കാലത്ത് സൗമ്യയായും ജലത്തെ നമുക്ക് കാണാം. ജലത്തിന്റെ സാന്നിദ്ധ്യമില്ലാത്ത ഒരു ലോകം നമുക്ക് സങ്കല്‍പ്പിക്കാനാകില്ല. ജലത്തിന്റെ പ്രാധാന്യം വിവരിക്കുവാന്‍ വാക്കുകള്‍ പോര. മാര്‍ച്ച്-22 നാം ജലദിനമായി ആചരിക്കുമ്പോള്‍ ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചിന്തിക്കുവാനും നാം ബാധ്യസ്ഥരാണ്.

                                     നാം ഏതു മേഖലയില്‍ കടന്നാലും ആദ്യമായി ചിന്തിക്കുന്നത് ജലത്തെക്കുറിച്ചാണ്. ചന്ദ്രനിലെത്തിയാലും ചൊവ്വയിലേക്ക് കടന്നാലും നമ്മുടെ ആദ്യത്തെ ഗവേഷണം ജലസാന്നിധ്യമാണ്.ജലം ജീവജാലങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് .നമ്മുടെ ദൈനംദിന ജീവിതത്തിലും സാമൂഹികസാംസ്കാരികരംഗങ്ങളിലും ബഹിരാകാശരംഗത്തു പോലും ജലം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. നമ്മുടെ ഭൂമി ജല സാന്നിധ്യത്താല്‍ അനുഗൃഹീതമായ ഗ്രഹമാണ്. ഇളനീരില്‍ മധുരമായും പഴത്തില്‍ സത്തായും സസ്യങ്ങളില്‍ ഔഷധവീര്യമായും മാറുന്നതും ജലം തന്നെയാണ്.

                                      എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ ജലം ഒരു കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുന്നു എന്നു തന്നെ പറയാം . മനുഷ്യന്റെ പ്രകൃതിചൂഷണം തന്നെയാണ് വിനാശകരമാകുന്നത്. മണല്‍ വാരലും നിലം നികത്തലും കുഴല്‍ക്കിണറുകളുംപ്രധാന കാരണമാകുന്നതോടൊപ്പം ജലമലിനീകരണവും മനുഷ്യരാശിയുടെ സുഗമമായ നിലനില്‍പ്പിനെ മാറ്റിമറിക്കുന്നു. ഇങ്ങനെ പോയാല്‍ അനേകായിരം ജിവജാലങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുമെന്നതില്‍ സംശയമില്ല.

                                           ശുദ്ധജലം മനുഷ്യന്റെ അവകാശമാണ്.ജലം മലിനമാകുന്തോറും അതു ലംഘിക്കപ്പെടുകയാണ്. മണ്ണിന്റെയും മനുഷ്യന്റെയും സകല ചരാചരങ്ങളുടെയും ജൈവതാളം നിര്‍ണ്ണയിക്കുന്ന നീരൊഴുക്കിന്റെ പുണ്യസ്പര്‍ശങ്ങളാകുന്ന നദികളെ മണല്‍വാരലിനും മറ്റും അടിമയാക്കാതെ സരക്ഷിക്കണം.മലിനീകരിക്കപ്പെട്ട ജലസ്രോതസ്സുകളെ ശുചീകരീക്കണം.മഴവെള്ളം സംഭരിക്കണം. നിഷ്കളങ്കവും സ്വാഭാവികവുമായജന്മബന്ധം അതിന്റെ നൈസര്‍ഗ്ഗിക ഭാവത്തില്‍ കാണിച്ചുതരുന്ന നദികളെ നാം ജീവനു തുല്യം സ്നേഹിക്കണം. ജലം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കണം.....അതു പാലിക്കണം......

                                                                                                                                         മുഹ്സിന.J                                                                                               Std-7A

Saturday, 22 March 2014

ലോക ജലദിനം മാര്‍ച്ച് 22














ജലം സംരക്ഷിക്കൂ ലോകസുരക്ഷ ഉറപ്പാക്കൂ

                         ഒരു കുട്ടി ജനിച്ചു വീഴുമ്പോള്‍ മുതല്‍ ജലത്തെ അറിഞ്ഞു തുടങ്ങുന്നു. ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കണമെന്ന അറിവ് ഓര്‍മ്മ വച്ച നാള്‍ മുതല്‍ തുടങ്ങുന്നു.കോരിച്ചൊരിയുന്ന മഴയും മഴ കാത്തിരിക്കുന്ന വേനലും മനസ്സിലെ കാലത്തിന്റ അടയാളങ്ങളാണ്. ആദ്യമായി കടല്‍ കാണുന്ന കുട്ടിയുടെ മനസ്സില്‍ ജലം ഒരദ്ഭുതമാണ് വളരുന്തോറും ജലത്തെക്കുറിച്ചുള്ള അറിവുകളും വര്‍ദ്ധിക്കുന്നു.

                        പ്രാണവായു കഴിഞ്ഞാല്‍ ജീവന്റെ നിലനില്പിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് ജലം.ഏറ്റവും സൂക്ഷിച്ചു മാത്രം ഉപയോഗിക്കേണ്ട ഒന്ന്. എന്നാല്‍ ഇന്ന് ജലം ഏറ്റവും അശാസ്ത്രീയമായാണ് കൈകാര്യം ചെയ്യപ്പെടുന്നത്. മാലിന്യങ്ങളും പ്ലാസ്റ്റിക്കും ഫാക്ടറികളിലെ വിഷവിസര്‍ജ്യങ്ങളും തള്ളാനുള്ള ഇടങ്ങളായി പുഴകളും മറ്റു ജലസ്രോതസ്സുകളും മാറിയിരിക്കുന്നു. തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തപ്പെടുന്നു.വേനല്‍ തുടങ്ങുമ്പോഴേക്കും കിണറുകളും കുളങ്ങളും ഉറവയില്ലാതെ വരണ്ടുണങ്ങുന്നു. ഇങ്ങനെ പോയാല്‍ വരും നാളെകള്‍ നാമെങ്ങനെ ജീവിക്കും .......? ചിന്തിക്കൂ........

                         ഐക്യരാഷ്ട്രസംഘടന എല്ലാ വര്‍‍ഷവും മാര്‍ച്ച് 22 ജലദിനമായി ആചരിച്ചു വരുന്നു.1993മാര്ച്ച് 22മുതലാണ് ജലദിനാചരണം തുടങ്ങിയത്. ഈ വര്‍ഷം ജലവും ഊര്‍ജ്ജവും എന്നവിഷയത്തിലൂന്നിയാണ് ദിനാചരണം. ജലവൈദ്യുതനിലയങ്ങള്‍ കൂടാതെ താപവൈദ്യുതനിലയങ്ങളും അണുവൈദ്യുതനിലയങ്ങളും പ്രവര്‍ത്തിക്കുവാന്‍ ജലം കൂടിയേ തീരൂ. ജലം സംരക്ഷിക്കുക എന്നാല്‍ ഊര്‍ജ്ജം സംരക്ഷിക്കുക എന്നു തന്നെയാണ്.

                      ആവശ്യത്തിനു ശുദ്ധജലം ലഭിക്കാത്ത78കോടി ജനങ്ങളും വൈദ്യുതി ലഭ്യമല്ലാത്ത130കോടി ജനങ്ങളും ഇപ്പോഴും ഭൂമിയിലുണ്ട്....... നമ്മുടെ സാമൂഹ്യബോധം വളരെയേറെ വികസിക്കേണ്ടിയിരിക്കുന്നു..... ജലസമൃദ്ധവും ഊര്‍ജ്ജസമ്പന്നവുമായ ഒരു ഭാവിക്കായി നമുക്ക് കൈകോര്‍ത്തു മുന്നേറാം............

Friday, 21 March 2014

ലോക വന ദിനം


വനങ്ങള്‍  ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനഘടകങ്ങള്‍ ആണ്.
അവയെ സംരക്ഷിക്കൂ.....അവ നമ്മെയും സംരക്ഷിക്കും
                       മരം ഒരു വരം
          ഒരു മരം നടൂ...ഒരു തണല്‍ നേടൂ..........

Monday, 17 March 2014

സ്കൂള്‍ വാര്‍ഷികം ചടങ്ങുകളിലൂടെ

                                  ഈശ്വര പ്രാര്‍ത്ഥ


'നല്ല പാഠത്തിന്റെ നാള്‍വഴികള്‍ ' ആല്‍ബം പ്രകാശനം Dr.രാജഗോപാലന്‍ നായര്‍ PTAപ്രസിഡന്റ് ശ്രീ.ശ്രീകുമാറിനു നല്‍കി നിര്‍വ്വഹിക്കുന്നു.








സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഉഷാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു

നല്ല പാഠം പദ്ധതി പ്രകാരം പിരിച്ചെടുത്ത ഗൃഹനിര്‍മ്മാണസഹായനിധി 5ാംക്ലാസ് വിദ്യാര്‍ത്ഥിനി ആദിത്യ.s.ആനന്ദിന്റെ മാതാവിനു കൈമാറുന്നു.
അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ സംസ്ഥാന തലം വരെ മത്സരിച്ച കാര്‍ത്തിക്കിനെ അനുമോദിക്കുന്നു.

Sunday, 16 March 2014

പരീക്ഷണക്കുറിപ്പ്



പരീക്ഷണക്കുറിപ്പ്

പരീക്ഷണം:അന്നജത്തിന്റെ സാന്നിധ്യം തിരിച്ചറിയല്‍
ലക്ഷ്യം : അന്നജം അടങ്ങിയിരിക്കുന്ന ഭക്ഷ്യ വസ്തുക്കളെ കണ്ടെത്തല്‍





സാമഗ്രികള്‍:, അയഡിന്‍ ലായനി, വാച്ച് ഗ്ലാസ്, ചോറ് ,ഇഡ്ഡലി ,കഞ്ഞിവെള്ളം, മുട്ട, ചമ്മന്തി ,ചക്ക, അച്ചിങ്ങപ്പയര്‍,മഞ്ഞള്‍,മരച്ചീനി,ഇഞ്ചി,പഴം, മാങ്ങ,ആപ്പിള്‍,ഉരുളക്കിഴങ്ങ്,കപ്പക്ക,കോവയ്ക,മുന്തിരി ഉപ്പ്, ,വെളുത്തുള്ളി,ചാമ്പയ്ക,ഓറഞ്ച്,വെള്ളരിക്ക,         പഞ്ചസാര,പയര്‍,ചേമ്പ്,കൂര്‍ക്ക,ചപ്പാത്തി.
















 പരീക്ഷണരീതി; വാച്ച് ഗ്ലാസില്‍ ഭക്ഷ്യവസ്തുക്കള്‍ ഓരോന്നായി എടുക്കുക. അതിലേക്ക് രണ്ടോ മൂന്നോ തുള്ളി അയഡിന്‍ ലായനി ഒഴിക്കുക.
 
















നിരീക്ഷണഫലം അയഡിന്‍ ലായനി ഒഴിച്ചപ്പോള്‍ ചില ഭക്ഷ്യ       വസ്തുക്കള്‍ നീല നിറമുള്ളതായി കാണപ്പെട്ടു.                                                        മറ്റുള്ളവയ്ക്ക് നിറവ്യത്യാസം അനുഭവപ്പെട്ടില്ല.
നീലനിറം ഉണ്ടായവ
നിറം മാറ്റം ഉണ്ടാകാത്തവ
ചോറ്
പഞ്ചസാര
ഇഡ്ഡലി
കപ്പയ്ക
കഞ്ഞിവെള്ളം
വെള്ളരിക്ക
ചക്ക
ഓറഞ്ച്
ചീനി
കോവയ്ക
ഇഞ്ചി
മുന്തിരി
മഞ്ഞള്‍
ചാമ്പയ്ക
ഉരുളക്കിഴങ്ങ്
ഉപ്പ്
കൂര്‍ക്ക
വെളുത്തുള്ളി
പഴം
വെണ്ടയ്കയുടെ വിത്ത്
ആപ്പിള്‍
അച്ചിങ്ങപ്പയറിന്റെ തോട്
മാങ്ങ

അച്ചിങ്ങപ്പയറിന്റെ വിത്ത്

വെണ്ടക്കയുടെ തോട്

ചേമ്പ്

ചപ്പാത്തി



     












     




    നിഗമനം
  • അന്നജത്തില്‍ അയഡിന് ചേര്‍ത്താല്‍ അത് നീലനിറമുള്ളതായി മാറും
  • അയഡിന്‍ ചേര്‍ത്തപ്പോള്‍ നീലനിറമുണ്ടായ ഭക്ഷ്യവസ്തുക്കളില്‍ അന്നജമുണ്ട്.
  • അയഡിന്‍ ചേര്‍ത്തപ്പോള്‍ നീല നിറമുണ്ടാകാത്ത ഭക്ഷ്യവസ്തുക്കളില്‍ അന്നജമില്ല.
  • എല്ലാ ഭക്ഷ്യ വസ്തുക്കളിലും അന്നജമില്ല.






Saturday, 15 March 2014

Annual day

പതാക ഉയര്‍ത്തല്‍

സ്കൂള്‍ വാര്‍ഷികാഘോഷം

                      പടിഞ്ഞാറ്റിന്‍കര ഗവ.യു.പി എസിന്റെ 55ാം വാര്‍ഷികം മാര്‍ച്ച് 14ാം തീയതിവെള്ളിയാഴ്ച ആഘോഷിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി L.വല്‍സമ്മ സ്വാഗതം ആശംസിച്ചു.PTA പ്രസിഡന്‍റ് ശ്രീ.ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു.കൊട്ടാരക്കര പഞ്ചായത്ത് ആരോഗ്യ  വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ശ്രീ.സെയ്നുല്ലാബ്ദീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്ററാഫ് സെക്രട്ടറി ശ്രീമതി.ഉഷാകുമാരി.L റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ IMA ചെയര്‍മാന്‍ Dr.രാജഗോപാലന്‍നായര്‍ മുഖ്യാതിഥിയായിരുന്നു.കൊട്ടാരക്കര ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ മുഖ്യസന്ദേശം നല്‍കി. ശ്രീ.പത്മകുമാര്‍, ശ്രീ.ശിവരാമന്‍, ശ്രീമതി.പ്രമീള എന്നിവര്‍ ആശംസയര്‍പ്പിച്ചു.ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികളെ അനുമോദിച്ചു. നല്ലപാഠം പദ്ധതി പ്രകാരം സമാഹരിച്ച തുക ആദിത്യ.s.ആനന്ദ് എന്ന കുട്ടിയുടെ ഗൃഹനിര്‍മ്മാണച്ചെലവിലേക്ക് ധനസഹായമായി നല്‍കി.സ്കൂള്‍ ലീഡര്‍ മുഹ്സിന.J കൃതജ്ഞതയര്‍പ്പിച്ചു.

Dr.രാജഗോപാലന്‍നായര്‍ സ്കൂള്‍ പ്രവര്‍ത്തി പരിചയമേളയില്‍ വെജിറ്റബിള്‍ പ്രിന്റിംഗില്‍ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം നേടിയ ഷംനയെ അനുമോദിക്കുന്നു.