
നിരീക്ഷണക്കുറിപ്പ്
മരം
ഒരു ആവാസ വ്യവസ്ഥ
ആഞ്ഞിലി
മരം
വീടിനു
സമീപത്തെ ആഞ്ഞിലി മരത്തിന്റെ
പ്രത്യേകതകളും സവിശേഷതകളുമാണ്
ഞാന്‍ നിരീക്ഷണത്തിനായി
തിരഞ്ഞടുത്തത്. മരത്തെ
ആരോഗ്യമുള്ളതാക്കി വളര്‍ത്തുന്ന
വളക്കൂറുള്ള മണ്ണിനെ ഞാന്‍
സൂക്ഷ്മമായി നിരീക്ഷിച്ചു.
കരിയിലകള്‍
ദ്രവിച്ചു ചേര്‍ന്ന ആ മണ്ണില്‍
മരത്തിനെ ചുറ്റിപ്പറ്റി
കിടക്കുന്ന മണ്ണിരകളെയും
അട്ടകളെയും ഞാന്‍ കണ്ടു.
മരത്തില്‍
അങ്ങിങ്ങായി കണ്ട ചിതല്പുറ്റുകളെയും
ചെറുതരം പായലുകളെയും ഞാന്‍
സൂക്ഷ്മമായ നിരീക്ഷണത്തിനു
വിധേയരാക്കി. കൂറ്റന്‍
ഉറുമ്പിന് കൂടുകള്‍ മരത്തില്‍
അങ്ങിങ്ങായി തൂങ്ങിക്കിടക്കുന്നതു
കാണാമായിരുന്നു. എവിടെയോ
നിന്ന് ആഹാരസമ്പാദനവും
കഴിഞ്ഞ് സ്വന്തംവാസസ്ഥലത്തേക്ക്
നിര നിരയായി പോകുന്ന ഉറുമ്പുകള്‍
എന്നെ രസിപ്പിച്ചു.
അവയുടെ
ഒത്തൊരുമ വെറും വാക്കുകളില്‍
ഒതുങ്ങുന്നതല്ല. ചെറിയ
പുഴുക്കളും പെട്ടെന്ന് എന്റെ
ശ്രദ്ധയാകര്‍ഷിച്ചു.
നിരീക്ഷണഫലമായി
ഇത്തിള്‍ പോലെയുള്ള പരാദസസ്യങ്ങളും
ആ മരത്തെ ആശ്രയിച്ചു
ജീവിക്കുന്നുണ്ടെന്ന് ഞാന്‍
കണ്ടെത്തി. അതോടെ
ആ മരത്തില്കൂടു കെട്ടി
പാര്‍ക്കുന്ന കുരുവികള്‍,
അണ്ണാന്,കാക്ക
എന്നിവയിലായി എന്റെ ശ്രദ്ധ.അവയുടെ
ആഹാരസ- മ്പാദനരീതി
എന്നെ ശരിക്കും ചിന്തിപ്പിച്ചു.എവിടെ
നിന്നോ കിട്ടിയ ഒരു നേന്ത്രക്കായ
അണ്ണാന് തന്റെ കാലും വായും
ഉപയോഗിച്ച്കഴിക്കാന്
അതീവശ്രമം നടത്തുകയായിരുന്നു.ഇത്
ശ്രദ്ധയോടെ ചാഞ്ഞും ചരിഞ്ഞും
വീക്ഷിച്ചു കൊണ്ടിരുന്ന ഒരു
കാക്ക ഞൊടിയിടക്കുള്ളില്‍
ആ നേന്ത്രപ്പഴവും തട്ടിയെടുത്ത്
പറന്നകന്നു.ഞാന്‍
സ്തംഭിച്ചു പോയി.
മൃഗങ്ങളിലും
ഇത്തരം തട്ടിപ്പു വീരന്മാരുണ്ടല്ലോ!
വല
നെയ്യുന്ന ചിലന്തിയെ കണ്ടപ്പോള്‍
അത് പ്രത്യാശയുടെയും
ആത്മവിശ്വാസത്തിന്റെയും
പ്രതീകമായി എനിക്കു തോന്നി.വല
പല പ്രാവശ്യം പൊട്ടിപ്പോയെങ്കിലും
പരാജയത്തില്‍ പതറാതെയുള്ള
പരിശ്രമം എന്നെ ആകര്‍ഷിച്ചു.
ഒടുവിലതാ
വല ഒരുവിധം പൂര്‍ത്തിയായപ്പോള്‍
ഒരു പാവം തുമ്പി അതില്‍ വന്നു
പെട്ടു!ആ
തുമ്പിയെ ചിലന്തി ആഹാരമാക്കുന്നത്
വളരെ വിഷമത്തോടെയാണെങ്കിലും
ഞാന്കണ്ടുനിന്നു.
പുലര്‍കാലത്ത്
കരിയിലക്കിളികള്‍ കൂട്ടമായി
ഞങ്ങളുടെ വീട്ടുമുറ്റത്ത്
വരാറുണ്ടായിരുന്നു.അവയും
വസിക്കുന്നത് ഈ ആഞ്ഞിലിമരത്തിലാണ്
എന്ന കണ്ടെത്തല്‍ എന്നില്‍
കൗതുകമുണര്‍ത്തി. എല്ലാ
ദിവസവും 7 കിളികളുടെ
ഒരു കൂട്ടമായിരുന്നു
വന്നിരുന്നത്.ഇപ്പോള്‍
എണ്ണി നോക്കിയപ്പോഴും അവയുടെ
എണ്ണത്തില്‍ കൂടുതലോ കുറവോ
അനുഭവപ്പെട്ടില്ല. ഞാന്‍
ഒരു പുസ്തകത്തില്‍ വായിച്ച
സത്യം അനുഭവിച്ചറിയുകയായിരുന്നു
അപ്പോള്‍. ആഹാരസമ്പാദനവും
കഴിഞ്ഞ് വയലില്‍ നിന്ന്
കൊക്കുകളും മറ്റു ദേശാടനപ്പക്ഷികളും
വിശ്രമത്തിനായി ആശ്രയിക്കുന്നതും
ഈ മരത്തെയാണ്.സന്ധ്യാസമയത്ത്
വവ്വാലുകള്‍ തല കീഴായി
തൂങ്ങിക്കിടക്കുന്ന കാഴ്ച
ആഹാ! രസകരം.
കൂടുതല്‍
നിരീക്ഷിച്ചപ്പോള്‍ മരത്തിനു
ചുവട്ടിലായി ഒരു എലി മാളവും
എന്റെ ശ്രദ്ധയില്‍പ്പെട്ടു
.മരത്തിന്റെ
പുറന്തൊലിയില്‍ പായലുകളും
പൂപ്പലും ചേര്‍ന്ന് പല
വര്‍ണ്ണത്തിലുള്ള ചിത്രങ്ങള്‍
വരച്ചിരിക്കുന്നു.മണ്ണില്‍
വീണുകിടക്കുന്ന ഇലകളെ
ദ്രവിപ്പിക്കുവാന്‍ എത്രയേറെ
സൂക്ഷ്മജീവികള്‍ ഇവിടെയുണ്ടാകും.....?
ഈ ഒരു മരത്തിന്
ഇത്രയേറെ ജീവികള്‍ക്ക്
ആശ്രയമേകാമെങ്കില് .....ഈ
പ്രപഞ്ചത്തിലെ മുഴുവന്‍
വൃക്ഷങ്ങളും കൂടി എത്ര കോടി
ജീവികള്‍ക്ക് ആശ്രയമേകുന്നുണ്ടാകും..........
മുഹ്സിന.ജെ
7A
പ്രകൃതി നിരീക്ഷണത്തിന്റെ ഒരു സൂക്ഷ്മ പാഠം. അത്ഭുതവും സന്തോഷവും തോന്നുന്നു. ഈ നല്ല എഴുത്തുകാരിയെ പ്രോത്സാഹിപ്പിക്കണേ. ഫോട്ടോയും നന്നായി. അഭിനന്ദനങ്ങള്‍!
ReplyDeleteവിലയേറിയ അഭിപ്രായത്തിനു നന്ദി.
DeleteKeen observation! Very good
ReplyDeleteAwesome talent. Good job.
ReplyDeletethanks
Deletewhat a wonderful writing
ReplyDeletekeep it up...............
thanks for the comment
Deletevalare nalla nireekshanam ..............superb work.............
ReplyDeletethanks for ur comment
Deleteനല്ല നിരീക്ഷണ പാടവം...........ആശംസകള്‍...!
ReplyDeletevery wonderful essay ..... all the best
ReplyDeletevery good
ReplyDeleteiniyum ithu pole nalle essay prethikshikunu
thank u for ur comment
Delete