ഭൂമിക്ക്
വേണ്ടി നല്‍കാം ഒരു മണിക്കൂര്‍
ആഗോളതാപനവും
കാലാവസ്ഥാ വ്യതിയാനവും മൂലം
ചുട്ടുപൊള്ളുന്ന ഭൂമിയെ
സംരക്ഷിക്കാമെന്ന പ്രതിജ്ഞയുമായി
ഇന്നു ഭൗമമണിക്കൂര്‍
ആചരിക്കുന്നു.രാത്രി
8.30 മുതല്‍
9.30വരെയാണ്
ഭൗണമണിക്കൂര് ആചരിക്കുന്നത്
.ഒരു
മണിക്കൂര്‍ ഇരുട്ടു കൊണ്ട്
നമ്മുടെ മനസ്സില്‍
ഊര്‍ജ്ജസംരക്ഷണത്തിന്റെയും
പ്രകൃതിസംരക്ഷണത്തിന്റയും
വെളിച്ചം നിറയ്കാം.
എല്ലാ
വര്‍ഷവും മാര്‍ച്ചിലെ അവസാന
ശനിയാഴ്ചയാണ് ലോകം എര്‍ത്ത്
അവറായി ആചരിക്കുന്നത്.ഭൂമിയില്‍
നാമോരോരുത്തരും ഏല്‍പ്പിക്കുന്ന
ആഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക
ഇത്തരം പ്രവര്‍ത്തികളില്‍
നിന്ന് വിട്ടുനില്‍ക്കാന്‍
പ്രേരിപ്പിക്കുക എന്നിവയാണ്
ഇതിന്റെ അടിസ്ഥാന ലക്ഷ്യം.
വരാന്‍
പോകുന്ന രൂക്ഷമായ ജലക്ഷാമത്തിന്റയും
കൊടും ചൂടിന്റയും
ഭീകരകാലത്തെക്കുറിച്ചുള്ള
ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്
പരിഹാരം
നമ്മുടെ വിരല്‍ത്തുമ്പിലുണ്ട്
ഒരു
മണിക്കൂറെങ്കിലും വിളക്കണയ്
ക്കൂ..........
ഭൂമിയുടെ
വേദന തിരിച്ചറിയാനുള്ള
യജ്ഞത്തില്‍
നമുക്കും
പങ്കാളിയാകാം........
ഭൂമിയെ
രക്ഷിക്കാന്‍ നമുക്ക്
ചെയ്യാവുന്നവ
- മരം നടുക
- പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗിക്കുക
- പുഴ,തോട്,തടാകം മുതലായവ സംരക്ഷിക്കുക
- മാലിന്യം ശരിയായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക
- ഊര്ജ്ജദുരുപയോഗം ഒഴിവാക്കുക
- ഊര്‍ജ്ജക്ഷമത കൂടിയ ഉപകരണങ്ങള്‍ ശീലമാക്കുക...........
Bhoomiyku vendiyulla prayogika pravarthanangalileykku kuttikale nayikkumallo? vachakangalekkal pradhaanyam pravarthanangalkkanennu nammude kocho koottukaarkku kaattikkodukkanam.
ReplyDeleteതീര്‍ച്ചയായും.പുതിയ അധ്യയന വര്‍ഷത്തില്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാണ്..
Delete